HOME
DETAILS
MAL
യു.പി: മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും കുറ്റവാളികള്‍
backup
March 06 2017 | 03:03 AM
ലഖ്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും ക്രിമിനല്‍ കേസ് പ്രതികളെന്ന് വിവരം. ഇവരില്‍ ചിലര്‍ കൊടും കുറ്റവാളികളാണ്.
സ്ഥാനാര്‍ഥികള്‍ വരണാധികാരികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഈ മാസം എട്ടിന് നടക്കും. 403 സീറ്റുകളിലേക്ക് 4,823 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
ഇവരില്‍ 1000ത്തോളം പേരാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."