ചരിത്ര നേട്ടത്തില്‍ ദ്യോകോവിച്ച്; നദാലിനെ വീഴ്ത്തി ഏഴാം ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടം
മെല്‍ബണ്‍: ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടം നേടിയ ചരിത്രമുള്ള ദ്യോകോവിച്ച് ഇക്കുറിയും പിഴച്ചില്ല. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം ദ്യോക്യോവിച്ചിന്. താരതമ്യേന ഏകപക്ഷീയമായിരുന്ന കലാശപ്പോരാട്ടത്തില്‍ ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഒന്നാം സീഡായ ദ്യോകോവിച്ചിന്റെ കിരീടനേട്ടം. സ്‌കോര്‍: 6-3,6-2,6-3
ഈ വിജയത്തോടെ ഗ്രാന്‍സ്ലാം നേട്ടങ്ങള്‍ ദ്യോകോവിച്ച് 15 ആക്കി ഉയര്‍ത്തി. കരിയറിലെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച്, ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള റോയ് എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെ മറികടന്നു.
.@DjokerNole reunited with Norman once again.#AusOpen #AusOpenFinal pic.twitter.com/J6HBOr367d
— #AusOpen (@AustralianOpen) January 27, 2019
രണ്ടാം സെമി ഫൈനലില്‍ ലൂക്കാസ് പൗലിയെ 60, 62, 62 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ദ്യോകോവിച്ച് ഫൈനലില്‍ പ്രവേശിച്ചത്. ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയായിരുന്നു നദാല്‍ ഫൈനലില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."