ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക: പ്രവാസി റിപ്പബ്ലിക് ദിന ചര്‍ച്ച
ജിദ്ദ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ ഷറഫിയ മേഖല കമ്മറ്റി ചര്‍ച്ച സംഘടിപ്പിച്ചു. 'സംവരണവും ഇന്ത്യന്‍ ഭരണഘടനയും' എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച യോഗം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഭരണകൂടം നാലര വര്‍ഷത്തെ ദുര്‍ഭരണം കൊണ്ട് സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തിരിക്കുന്നുവെന്നും. ചരിത്രത്തിലിന്നുവരെ കാണാത്ത വിധത്തില്‍ ന്യൂനപക്ഷങ്ങളും ദളിത് ഇതര പിന്നോക്ക വിഭാഗങ്ങളും അരികുവല്‍ക്കരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഫാഷിസത്തിനെതിരെ രാജ്യത്ത് ജനാധിപത്യ ബദല്‍ ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ ആശാവഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷറഫിയ മേഖല പ്രസിഡന്റ് മുഹമ്മദലി ഓവുങ്ങല്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള തമീം, ഇസ്മായീല്‍ മാസ്റ്റര്‍, അബു താഹിര്‍, അഷ്‌റഫ് എന്‍.കെ, ശിഹാബ് കരുവാരക്കുണ്ട് എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മറ്റി ജന.സെക്രട്ടറി റഹീം ഒതുക്കുങ്ങല്‍ സമാപന പ്രഭാഷണം നടത്തി. വേങ്ങര നാസര്‍ സ്വാഗതവും റസാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."