സഊദിയിലെ ഇന്ത്യന്‍ സ്‌കൂളൂകള്‍ കേന്ദ്രീയ വിദ്യാലയങ്ങളാക്കുന്നത് പരിഗണനയിലെന്ന് അംബാസഡര്‍
ജിദ്ദ: സഊദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളെ കേന്ദ്രീയ വിദ്യാലയവുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സ്‌കൂളുകളുടെ എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളും പഠനനിലവാരം ഉയര്‍ത്തുന്നതിനും ഇതു സാഹായിക്കും. ഇതേക്കുറിച്ച് കേന്ദ്രീയ വിദ്യാലയ ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും പൈലറ്റ് പ്രൊജക്ട് എന്ന നിലയില്‍ എതാനും ഇന്ത്യന്‍ സ്‌കൂളില്‍ ഇതു നടപ്പാക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും അദ്ദഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഓപ്പണ്‍ ഫോറത്തിനു ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സര്‍വകലാശാലകള്‍ക്ക് സഊദിയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇപ്പോള്‍ അനുമതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള സര്‍വകലാശാലകള്‍ക്ക് ഓപ്പണ്‍ കാമ്പസുകള്‍ തുടങ്ങുന്നതിന് ആവശ്യമായ എല്ലാ സഹായവും നല്‍കും.
400 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കാന്‍ സഊദി വിദ്യാഭ്യാസ മന്ത്രാലയം താറായിട്ടുണ്ട്. സഊദി വിദ്യാഭ്യാസ മന്ത്രി അറിയിച്ചതാണിത്. അണ്‍ണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ് പ്രയോജനം ലഭിക്കുക. ഇതിന്റെ നടപടികല്‍ ആരംഭിച്ചു കഴിഞ്ഞതായി അംബാസഡര്‍ പറഞ്ഞു. വിനോദ സഞ്ചാരം, നിക്ഷേപം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന തല സംഘങ്ങള്‍ സഊദി അറേബ്യ സംന്ദര്‍ശിക്കും. നവംബറില്‍ റിയാദില്‍ നടക്കുന്ന ജി 20യില്‍ പ്രധാമന്ത്രിയും 150ലേരെ പ്രതിനിധികളും പങ്കെടുക്കും.
ഓപ്പണ്‍ ഫോറത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഡിസിഎം ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ് കോണ്‍സലുമായ വൈ സാബിര്‍, കൊമേഴ്‌സ്യല്‍ സെക്കന്റ് സെക്രട്ടറി ഡോ. സി രാംബാബു, വാണിജ്യ വിഭാഗം ആന്റ് ഇന്‍ഫര്‍മേഷന്‍ കോണ്‍സല്‍ ഹംന മറിയം എന്നിവരും ഓപ്പണ്‍ ഫോറത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."