'നാജില്‍' സമുദ്ര സാങ്കേതികവിദ്യയുമായി സൗദി ശാസ്ത്ര ഗവേഷകര്‍
ജിദ്ദ: സഊദി ശാസ്ത്ര ഗവേഷകര്‍ പുതിയ സമുദ്ര സാങ്കേതിക വിദ്യ വികസിപ്പിക്കുന്നു. 'നാജില്‍' എന്ന പേരിലുള്ള സംവിധാനം അറേബ്യന്‍ ഉള്‍ക്കടലിലും ചെങ്കടലിലും ഗവേഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുവാനും, കടലിലെ മത്സ്യസമ്പത്തിനെകുറിച്ച് കൃത്യമായ വിവരങ്ങള്‍ കൈമാറുവാനും സാധിക്കുന്നതാണ് പുതിയ സംവിധാനം.
കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെകനോളജിയിലെ ഗവേഷകരാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ആഴക്കടലില്‍ സംഭവിക്കുന്ന ന്യൂനമര്‍ദ്ദങ്ങളും പ്രതിഭാസങ്ങളും നാജില്‍ വഴി മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.
നാജില്‍ സംവിധാനം സജ്ജീകരിച്ച കപ്പലിന്റെ ഉദ്ഘാടനം ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ഫഌഗ് ഓഫ് ചെയ്തു. ടെക്‌നോളജി വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിക്കും ഇതിന് പിന്തുണ നല്‍കിയ രാഷ്ട്ര ഭരണ കര്‍ത്താക്കള്‍ക്കും അദ്ദേഹം നന്ദിയര്‍പ്പിച്ചു. ദമ്മാം ജുബൈല്‍ വാണിജ്യ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പല്‍ ആഴക്കടലില്‍ നങ്കൂരമിട്ട് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."