HOME
DETAILS

പശ്ചിമഘട്ടത്തില്‍ കാട്ടുതീ പടരുന്നു തീയണയ്ക്കാന്‍ കാട്ടില്‍ കയറരുതെന്ന് മാവോയിസ്റ്റ് ഭീഷണി പൊലിസ് ഉന്നതതല യോഗം ഇന്ന്

  
backup
March 06 2017 | 03:03 AM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%98%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f



മലപ്പുറം: പശ്ചിമഘട്ട വനങ്ങളില്‍ കാട്ടുതീ പടരുമ്പോള്‍ തീയണയ്ക്കാന്‍ കാട്ടില്‍ കയറരുതെന്ന് മാവോയിസ്റ്റ് ഭീഷണി. ആയിരക്കണക്കിന് ഏക്കര്‍ വനം കത്തിയമരുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് പൊലിസും വനപാലകരും.
നിലമ്പൂര്‍ മുïക്കടവ് കോളനിയിലെ ആദിവാസികളോടാണ് തീയണക്കുന്നതില്‍ സഹകരിക്കരുതെന്ന് മാവോയിസ്റ്റുകള്‍ നേരിട്ടെത്തി ആവശ്യപ്പെട്ടത്. സാധാരണ ആദിവാസികളുടെ സഹായത്തോടെയാണ് വനപാലകര്‍ തീയണക്കാനെത്താറുള്ളത്. ആയിരക്കണക്കിന് ഏക്കര്‍ വനമാണ് ഇപ്പോള്‍ കത്തിത്തീര്‍ന്നത്. ഇപ്പോഴും തീ പടര്‍ന്നുകൊïിരിക്കുകയാണ്.
ആദിവാസികളായ വനപാലകരെയും കോളനിയില്‍ താമസിക്കുന്നവരേയും മാവോയിസ്റ്റുകള്‍ നേരിട്ടെത്തി ഭീഷണിപ്പെടുത്തിയതിനാല്‍ തീയണക്കാന്‍ സഹകരിക്കാനാവില്ലെന്ന് കോളനി വാസികളും ആദിവാസികളിലെ വനപാലകരും അധികൃതരെ അറിയിച്ചിരിക്കുകയാണ്.
വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിധ്യം പൊലിസ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് രï് ദിവസം മുന്‍പ് പൊലിസിന്റെ സായുധസേന പൂളക്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം പരിശോധനയും നടത്തിയിരുന്നു. കോളനിയിലെത്തിയ മാവോയിസ്റ്റുകള്‍ തങ്ങളുടെ നേതാക്കളുടെ കൊലപാതകത്തിന് പ്രതികാരമായി അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
പുതിയ ഭീഷണിയുടെയും മാവോയിസ്റ്റ് സാന്നിധ്യത്തിന്റെയും സാഹചര്യത്തില്‍ പൊലിസ് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് വനാതിര്‍ത്തി പ്രദേശമായ  നെല്ലിക്കുത്തില്‍ യോഗം ചേരും. മാവോവാദികള്‍ക്കെതിരായ നടപടിക്ക് പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കുകയും ഗ്രാമീണര്‍ക്ക് ആത്മവിശ്വാസം നല്‍കുകയുമാണ് യോഗം കൊï് പൊലിസ് ഉദ്ദേശിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 2500 ഹെക്ടര്‍ വനം പൂര്‍ണമായും 1200 ഹെക്ടര്‍ ഭാഗികമായും കത്തിനശിച്ചു. 25.000 ഹെക്ടര്‍ വനം ഏത് സമയവും തീ പടരാവുന്ന അവസ്ഥയിലാണ്.
മലപ്പുറം, പാലക്കാട്, വയനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് കാട്ടുതീ വന്‍ നാശം വിതച്ചത്.
നിലമ്പൂര്‍ കരുളായി വനമേഖലയിലെ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വരമല, ഊരുമല, എന്നിവിടങ്ങളിലും പുഞ്ചക്കൊല്ലി, എടക്കുടി, ഒണക്കപ്പാറ ഭാഗങ്ങളിലുമാണ് കാട്ടുതീ വന്‍തോതില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്.
തീയണക്കാന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ കൃത്യമായ വ്യക്തതയുïാവേïതുïെന്നും ഇപ്പോഴത്തെ സ്ഥിതി ആശങ്കാജനകമാണെന്നും നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ പി സജി പറഞ്ഞു. തീയണക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ഇന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  8 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago