പോക്‌സോ നിയമം: വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന് ഇരട്ടത്താപ്പെന്ന് ആക്ഷേപം
കല്‍പ്പറ്റ: ആദിവാസികള്‍ മതാചാരപ്രകാരം നടത്തിയ വിവാഹങ്ങളില്‍ പോലും 18 വയസ് തികഞ്ഞില്ലെന്ന് കാണിച്ച് അവര്‍ക്കെതിരേ പോക്‌സോ നിയമം ചുമത്തിയ വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാ. തോമസ് ജോസഫ് തേരകത്തിന് പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇരട്ടത്താപ്പ് നയമാണെന്ന ആക്ഷേപം ശക്തം. ആദിവാസി വിവാഹങ്ങളില്‍ പോക്‌സോ ചുമത്തുന്നതിനെതിരേ രൂപം കൊï കമ്മിറ്റിയാണ് സി.ഡബ്ല്യു.സി ചെയര്‍മാനെതിരേ രംഗത്തുവന്നത്.
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്ത ചെയര്‍മാനെയും സഹായം ചെയ്ത കമ്മിറ്റിയംഗം ഡോ. സിസ്റ്റര്‍ ബെറ്റിക്കെതിരെയും പോക്‌സോ നിയമം ഉള്‍പ്പെടുത്തി അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഇവര്‍ അംഗങ്ങളായ കാലയളവില്‍ സി.ഡബ്ല്യു.സി പരിഗണിച്ച മുഴുവന്‍ കേസുകളും പുനഃപരിശോധിക്കണമെന്നും സമിതി ഭാരവാഹി ഡോ. പി.ജി ഹരി ആവശ്യപ്പെട്ടു.
ചെയര്‍മാന്റെയും അംഗത്തിന്റെയും വൈത്തിരിയിലെ അഡോപ്ഷന്‍ സെന്ററിന്റെയും ഫ്രെബ്രുവരിയിലേതടക്കമുള്ള ഫോണ്‍കോളുകള്‍ പരിശോധനക്ക് വിധേയമാക്കണം.
ആദിവാസി യുവാക്കളുടെ വിവാഹത്തിന് കൂട്ടു നിന്നെന്ന് കാണിച്ച് അവരുടെ മാതാപിതാക്കള്‍ക്കെതിരെ പോക്‌സോ ചുമത്തി നടപടിയെടുക്കാന്‍ ചെയര്‍മാന്‍ ശ്രമിച്ചിരുന്നു. 2016 ഫെബ്രുവരി വരെ വയനാട്ടില്‍ 20ല്‍ അധികം ആദിവാസി വിവാഹങ്ങളിലാണ് സി.ഡബ്ല്യു.സി പോക്‌സോ ചുമത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും വിവാഹം കഴിച്ചതിന്റെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
ഇതിനെതിരേ 2016 ഫെബ്രുവരിയില്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചടക്കം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ആദിവാസി വിവാഹങ്ങള്‍ക്കെതിരേ പോക്‌സോ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നും ഇത്തരം വിവാഹങ്ങള്‍ ബാല വിവാഹങ്ങള്‍ പോലുള്ള വകുപ്പുകളിലേക്ക് മാറ്റണമെന്നും ഉത്തരവിട്ടു. എന്നാല്‍, കലക്ടറുടെ ഉത്തരവ് നിയമ വ്യവസ്ഥക്ക് മുകളിലുള്ള കടന്നു കയറ്റമാണെന്ന പ്രസ്താവനയുമായി ഇതിനെ എതിര്‍ക്കുകയായിരുന്നു ഫാ. തേരകം ചെയ്തതെന്നും കമ്മിറ്റി ചൂïിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."