HOME
DETAILS

വിദ്യാര്‍ഥികള്‍ ജാഗ്രതൈ! സ്‌കൂളില്‍ നിന്ന് മുങ്ങിയാല്‍ പൊലിസിന്റെ പിടിവീഴും

  
backup
June 16 2016 | 20:06 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%88

കൊച്ചി: സ്‌കൂള്‍, കോളജ്, പാരലല്‍കോളജ് എന്നിവിടങ്ങളില്‍ മുങ്ങിനടക്കുന്ന വിദ്യര്‍ഥികളുടെ വിവരം മാതാപിതാക്കളെ അറിയിക്കുന്നതിന് സോഫ്റ്റ്‌വെയര്‍ സംവിധാനം കൊച്ചി സിറ്റി പൊലിസ് ഏര്‍പ്പെടുത്തി. നിലവില്‍ ആദ്യം മട്ടാഞ്ചേരി സബ് ഡിവിഷനിലെ സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ ആണ് തുടക്കം കുറിക്കുക. മട്ടാഞ്ചേരി സബ് ഡിവിഷനിലെ ഇരുപതോളം സ്‌കൂളുകളില്‍ ഈ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഈ മാസം അവസാനം മുതല്‍ എറണാകുളം, തൃക്കാക്കര സബ് ഡിവിഷനിലും ഈ സംവിധാനം വ്യാപിപ്പിക്കും.
സ്റ്റുഡന്റ് കെയര്‍ പ്രൊജക്ട് എന്ന പേരില്‍ കൊച്ചിയിലെ എല്ലാ സ്‌കൂളുകളിലും കോളജുകളിലും ആരംഭിക്കുന്ന ഈ സംവിധാനത്തിലൂടെ കുട്ടികളുമായി ബന്ധപ്പെട്ട ഒത്തിരി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ്, ഡപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ എന്നിവര്‍ അറിയിച്ചു.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ സ്‌കൂളുകളില്‍ എത്താത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ മെയിലേയ്ക്ക് മെസേജ് വരും. ഒപ്പം തന്നെ പൊലിസ് നേരിട്ട് അവരെ വിളിച്ചു ചോദിക്കുകയും ചെയ്യും. സ്റ്റുഡന്റ് കെയര്‍ പ്രൊജക്ട് എന്ന ഈ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ സി.ഐ എ അനന്തലാല്‍ ആണ്.
സ്‌കൂളുകള്‍, കോളജുകള്‍, പാരലല്‍കോളജ്, മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ചെറിയൊരു വിഭാഗം പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന്, മദ്യം എന്നിവ ഉപയോഗിക്കുന്നതായും അതുവഴി പലവിദ്യര്‍ഥികളും വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നതായും പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളിലെ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കി അവരെ നേരായ ജീവിതത്തിലേക്ക് നയിച്ച് ഉത്തമപൗരന്മാരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം.
ഈ സംവിധാനം നിലവില്‍ വരുന്നതോടെ പല ടീമായി പൊലിസ് ഉദ്യോഗസ്ഥര്‍ തിയേറ്റര്‍, പാര്‍ക്ക്, സ്റ്റേഡിയം, റയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ഇടറോഡുകള്‍, മദ്യഷാപ്പുകള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തുകയും ക്ലാസ് കട്ട് ചെയ്തു കറങ്ങി നടക്കുന്ന കുട്ടികളെ കയ്യോടെ പിടികൂടി രക്ഷകര്‍ത്താക്കളെ ഏല്‍പ്പിക്കുകയും ചെയ്യും.
ക്ലാസ്സില്‍ ഹാജരാകാതെ നഗരത്തിലും സിനിമതിയ്യേറ്റര്‍, പാര്‍ക്കുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെത്തി കുറ്റകൃത്യത്തിന് ഇരയാകാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനു, വ്യാപാരിവ്യവസായികള്‍ ഓട്ടോടാക്‌സ് ഡ്രൈവര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം ഉറപ്പുവരുത്തും. യുനിഫോമിലും മഫ്തിയിലുമുള്ള പൊലിസ് സംവിധാനം ഇതിനായി സ്വീകരിക്കും.
കോള്‍സെന്റര്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. പൊലിസിനെ അറിയിക്കേണ്ടതായ എല്ലാ വിവരങ്ങളും കോള്‍സെന്റര്‍ വഴി സ്‌കൂളിലെത്തും. ഇതേ പരിശോധന സ്‌കൂള്‍സമയം കഴിഞ്ഞ് ഒരുമണിക്കൂര്‍ ശേഷം ബസ് സ്റ്റാന്റ്, റയില്‍വെസ്റ്റേഷന്‍ എന്നിവടങ്ങളില്‍ നടത്തി വീട്ടില്‍ പോകാതെ തങ്ങിനില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി തിരിച്ചറിയല്‍ കാര്‍ഡ് നോക്കി സ്‌കൂള്‍ അധികൃതരേയും രക്ഷാകര്‍ത്താക്കളേയും വിവരം അറിയിക്കും.
സ്‌കൂളില്‍ താമസിച്ചുവരുന്ന വിദ്യാര്‍ഥികളേയും നേരത്തെ പോകുന്ന വിദ്യാര്‍ഥികളേയും ഇടയ്ക്ക് ക്ലാസ്സില്‍ നിന്നും പോകുന്നവരേയും പ്രത്യേകമായി നിരീക്ഷിച്ച് ഈ സമയങ്ങളില്‍ അവര്‍ എന്ത് ചെയ്യുന്നുവെന്നു കണ്ടെത്തി അത്തരം സമയങ്ങളില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗമോ, ഇവ വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കും .
സ്‌കൂള്‍ ഇടവേള സമയത്ത് വിദ്യാര്‍ഥികളെ അന്വേഷിച്ച് എത്തുന്നവരെ നിരീക്ഷിക്കുകയും അങ്ങനെ വരുന്നവര്‍ ക്രിമിനല്‍ സ്വഭാവ ക്കാരെങ്കില്‍ ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളുകയും തടയുകയും ചെയ്യും.
ചികിത്സ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കും. കൗണ്‍സിലിങ് ആവശ്യമുള്ള കുട്ടികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ വഴി കൊടുക്കുകയും തുടരെ തുടരെയുള്ള ബോധവത്കരണ പരിപാടികളും ഈ പദ്ധതിയുടെ ഭാഗമായി നടത്തും. സ്‌കൂള്‍ കോളേജ് അധികൃതര്‍ ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ അറിയിച്ചു

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  16 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  16 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  17 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  17 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  17 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  18 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  19 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  19 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  20 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  20 hours ago