HOME
DETAILS

'കേരളാ മോഡല്‍' ഗവര്‍ണര്‍! ബംഗാളിലുമുണ്ട്

  
backup
March 02, 2020 | 5:27 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%ae%e0%b5%8b%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac
 
 
 
കൊല്‍ക്കത്ത: കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതിനു പിന്നാലെ, അതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയ പോലെ ബംഗാളിലും സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരേ പത്രങ്ങളിലും ചാനലുകളിലും സര്‍ക്കാര്‍ നല്‍കിയ പരസ്യങ്ങളുടെ സാമ്പത്തിക ചെലവ് അടക്കമുള്ള വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം കാര്യങ്ങള്‍ക്കു സര്‍ക്കാര്‍ ഫണ്ട് ചെലവാക്കുന്നത് നിയമവിരുദ്ധമാണെന്നും അത് രാഷ്ട്രീയ അജന്‍ഡയാണെന്നുമാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യത്തില്‍ ഇടപെടണമെന്നു നിരവധി പേര്‍ തന്നോട് ആവശ്യപ്പെട്ടെന്നും സര്‍ക്കാരിനു നല്‍കിയ കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കുന്നു. പരസ്യത്തിനായി ചെലവഴിച്ച സംഖ്യയുടെ വിശദവിവരങ്ങളും അനുവദിച്ച ഉദ്യോഗസ്ഥരുടെ പേരുമടക്കം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
നേരത്തേതന്നെ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മില്‍ വലിയ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി നിരന്തരം പ്രസ്താവനയിറക്കിയതിനെ തുടര്‍ന്നു ബംഗാളില്‍ വന്‍ വിദ്യാര്‍ഥിപ്രതിഷേധവും ഗവര്‍ണര്‍ക്കു നേരിടേണ്ടിവന്നിരുന്നു.
കേരളത്തെയും ബംഗാളിനെയും കൂടാതെ പോണ്ടിച്ചേരിയിലും സമാന വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അഭിപ്ര്യായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago