HOME
DETAILS

ഡല്‍ഹിയിലേത് ആസൂത്രിത വംശഹത്യ, പിന്നീടതിനെ കലാപമാക്കി ചിത്രീകരിച്ചു'- തുറന്നടിച്ച് മമത

  
backup
March 02 2020 | 10:03 AM

national-mamata-banerjee-over-goli-slogans-at-amit-shahs-rally2020

കൊല്‍ക്കത്ത: ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത വംശഹത്യ ആയിരുന്നുവെന്നും പിന്നടീടതിനെ വര്‍ഗീയ കലാപമാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'ഗോലിമാരോ' മുദ്രാവാക്യങ്ങള്‍ അനുവദിക്കാന്‍ ഡല്‍ഹിയല്ല ബംഗാളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


'വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപം ഒരു ആസൂത്രിത വംശഹത്യയാണ്. പിന്നീടതിനെ വര്‍ഗീയകലാപമെന്ന് വിളിച്ചു. ഡല്‍ഹി പൊലിസ് കേന്ദ്രത്തിന് കീഴിലാണ്. അവിടെ ഡല്‍ഹി പൊലിസും സി.ആര്‍.പി.എഫും സി.ഐ.എസ്.എഫും ഉണ്ടായിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ല. ഒരു മാപ്പു പോലും പറയാന്‍ മനസ്സിലാത്തത്രയും നാണവും മാനവുമില്ലാത്തവരാണ് ബി.ജെ.പി'- മമത പറഞ്ഞു.

'ഗോലി മാരോ' കൊല്‍ക്കത്തയില്‍ അനുവദിക്കില്ല, ഇത് ഡല്‍ഹിയല്ല. മാത്രമല്ല 'ഗോലിമാരോ' പോലുള്ള മുദ്രാവാക്യങ്ങളെ ഞാന്‍ അനുവദിക്കില്ല. നിയമം നടപ്പിലാക്കും,''മമത ബാനര്‍ജി വ്യ.ക്തമാക്കി.

ഈ ഏകാധിപത്യ ഭരണത്തെ വലിച്ച് താഴെയിടുന്നതുവരെ നമുക്ക് വിശ്രമമില്ലെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മമത പറഞ്ഞു. ഡല്‍ഹി വംശഹത്യയുടെ ഇരകള്‍ക്കായി ഫണ്ട് സ്വരൂപിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ച അമിത്ഷായുടെ നേതൃത്വത്തിലുള്ള റാലിയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇവരെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  9 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  42 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  12 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago