വയനാട് ശിശുക്ഷേമ സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു
തിരുവനന്തപുരം: വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെ പീഡനത്തെ തുടര്‍ന്ന് 16കാരി പ്രസവിച്ച സംഭവത്തില്‍ ആരോപണവിധേയരായ വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകത്തേയും അംഗം സിസ്റ്റര്‍ ഡോ.ബെറ്റിയും പുറത്താക്കി.
ശിശുക്ഷേമ സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. സമിതിയിലെ മറ്റു മൂന്നംഗങ്ങളെ മാറ്റി നിര്‍ത്തി. കോഴിക്കോട് ശിശുക്ഷേമ സമിതിക്ക് വയനാട് സി.ഡബ്ല്യു.സിയുടെ ചുമതല നല്‍കി.
കുഞ്ഞിനെ ഏറ്റെടുക്കാതെ നിയമവിരുദ്ധമായി വൈത്തിരിയിലെ എച്ച്.ഐ.എം ഫൗണ്ട്‌ലിങ് ഹോമിന് വിട്ടുകൊടുത്ത സമിതിയുടെ നടപടി ഏറെ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.
ബാലനീതി നിയമം35 അനുസരിച്ച് എല്ലാ അന്വേഷണവും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിനെ സി.ഡബ്ല്യു.സിയാണ് ഏറ്റെടുക്കേണ്ടത്.
എന്നാല്‍ സിസ്റ്റര്‍ ബെറ്റി ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ വൈത്തിരിയിലെ എച്ച്.ഐ.എം ഫൗണ്ട്‌ലിങ് ഹോമിന് വിട്ടു കൊടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."