ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും പ്രകടനം
തൊടുപുഴ: സംസ്ഥാന ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് ഭരണാനുകൂല അധ്യാപക-സര്‍വിസ് സംഘടനാ സമരസമിതിയടെ നേതൃത്വത്തില്‍ ജില്ലാകേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. യോഗങ്ങളും സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസം ഹൈടെക്ക് ആക്കുന്നതിന് നിര്‍ദേശങ്ങള്‍ രൂപീകരിച്ചും വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും അധികതസ്തികകള്‍ അനുവദിച്ചും ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും ഐ.ടി, ടൂറിസം, അടിസ്ഥാനവികസനമേഖലകള്‍ എന്നിവയ്ക്കായി പണം നീക്കിവച്ചും പൊതുവിതരണം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടും അവതരിപ്പിച്ച ബജറ്റിന്റെ വ്യത്യസ്ഥമാതൃക സമസ്ത മേഖലകളില്‍നിന്നും അഭിനന്ദനവും അംഗീകാരവും നേടിയിരിക്കുകയാണെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനുമുന്നില്‍ പ്രകടനത്തിനശേഷം ചേര്‍ന്ന യോഗം എ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.എസ് ജുനൈദ് അധ്യക്ഷനായി. ഡി ബിനില്‍, ആര്‍ ബിജുമോന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."