കിവികളെ തകര്‍ത്ത് ഇന്ത്യന്‍ തേരോട്ടം; ഹാട്രിക് വിജയത്തോടെ പരമ്പര
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന് വിജയിച്ച് ഇന്ത്യക്ക് പരമ്പര. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു.
ഇന്ത്യക്ക് 39 റണ്‍സിനിടയില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടപ്പെട്ടു. എന്നാല്‍, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ (77 പന്തില്‍ 62), ക്യാപ്റ്റന്‍ വിരാട് കോഹ്!ലി (74 പന്തില്‍ 60) എന്നിവരാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.
നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 243 റണ്‍സിന് പുറത്തായിരുന്നു. ഷമിയുടെ നേതൃത്വത്തിലുളള ബൗളിംഗ് ആക്രമണത്തിലാണ് ന്യൂസിലന്‍ഡിനെ താരമേന്യേ ചെറിയ സ്കോറിന് പിടിച്ചുകെട്ടാനായത്.
ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യയെ നേരിടുന്ന ന്യൂസിലന്‍ഡിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. റണ്ണൊഴുക്കിന് സഹായകമാകുന്ന വിധത്തിലാണ് പിച്ച് ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."