എല്‍ ക്ലാസിക്കോയില്‍ റയല്‍
മാഡ്രിഡ്: സാന്റിയാഗോ ബെര്‍ണബ്യൂവിലെ എഴുപത്തെട്ടായിരത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ സിദാനും റയലും തോല്‍ക്കാന്‍ ഒരുക്കമല്ലായിരുന്നു. മെസിയേയും സംഘത്തെയും എതിരില്ലാത്ത രണ്ടണ്ട് ഗോളുകള്‍ക്ക് പിടിച്ചു കെട്ടിയാണ് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം എല്‍ക്ലാസിക്കോയില്‍ റയല്‍ സ്വന്തം മൈതാനത്ത് വിജയമാഘോഷിച്ചത്. വിനീഷ്യസ് ജൂനിയര്‍(71) മാരിയാനോ ഡയസ്(92) എന്നിവരാണ് ചരിത്ര വിജയത്തിലെ റയലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. നേരത്തെ സീസണിലെ ആദ്യ എല്‍ക്ലാസിക്കോ ഗോള്‍ രഹിത സമനിലയായിരുന്നു. ജയത്തോടെ ബാഴ്‌സയെ ഒരു പോയിന്റിന് പിന്തള്ളി റയല്‍ ലാലീഗ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുകയും ചെയ്തു. തുടര്‍ച്ചയായി ഏഴുകളികളില്‍ ജയമില്ലാതെ നീങ്ങിയിരുന്ന റയല്‍ എല്‍ക്ലാസിക്കോ ജയത്തോടെ വിജയ വഴിയിലേക്ക് തിരിച്ച് വന്നു. മറുഭാഗത്ത് ബാഴ്‌സ പരിശീലകന്‍ സെറ്റിയന്‍ സെന്നിന്റെ ആദ്യ എല്‍ക്ലാസിക്കോ അദ്ദേഹം എന്നും മറക്കാനാഗ്രക്കുന്ന മത്സരവുമായി.
റയലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ പതിയെ മികച്ച പന്തടക്കത്തോടെ പിന്നീട് ബാഴ്‌സയും കളിയിലേക്ക് തിരിച്ചെത്തി. ഇരു ഗോള്‍ മുഖത്തും മികച്ച ആക്രമണങ്ങള്‍ നടന്നെങ്കിലും ടെര്‍ സ്റ്റീഗന്റെയും കുര്‍ട്ടോയിസിന്റെയും മികച്ച സേവുകള്‍ ആദ്യ പകുതിയില്‍ ഗോളുകള്‍ക്ക് അന്യം നിന്നു. 33ാം മിനുട്ടില്‍ കുര്‍ട്ടോയിസ് മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ബാഴ്‌സയുടെ അര്‍തര്‍ മെലോക്ക് മുതലെടുക്കാനായില്ല. പോസ്റ്റിന്റെ വലതു മൂലയിലേക്ക് ലക്ഷ്യം വെച്ച അര്‍തറിന്റെ ഷോട്ട് കുര്‍ട്ടോയിസ് കാലുകൊണ്ടണ്ട് തട്ടിയകറ്റുകയായിരുന്നു. അന്റോയിന്‍ ഗ്രീസ്മാന് ലഭിച്ച തുറന്ന അവസരവും പുറത്തേക്ക് അടിച്ച് തുലക്കുകയായിരുന്നു. മറുഭാഗത്ത് വിനീഷ്യസ് ജൂനിയറിന്റെയും ബെന്‍സമേയുടെയും മുന്നേറ്റങ്ങള്‍ ടെന്‍സ്റ്റീഗറിനൊപ്പം ജെറാഡ് പിക്വയും ചെറുത്ത് നിന്നെതിര്‍ത്തതോടെ റയലിനും ഗോള്‍ നേടാനായില്ല. ഗോളെന്നുറച്ച ഇസ്‌കോയുടെ ഒരു ഹെഡററിന് മുമ്പില്‍ ഗോള്‍കീപ്പര്‍ സ്റ്റീഗന്‍ നിസഹയനായെങ്കിലും പോസ്റ്റിനുള്ളില്‍ വന്‍മതില്‍ തീര്‍ത്ത് പിക്വെ ബാഴ്‌സയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇസ്‌കോയുടെ മറ്റൊരു ഷോട്ട് വായുവില്‍ പറന്ന് സ്റ്റീഗന്‍ തട്ടിയകറ്റുകയും ചെയ്തു. എന്നാല്‍ 71ാം മിനുട്ടില്‍ ബാഴ്‌സയെ ഞെട്ടിച്ച് റയല്‍ ലീഡ് നേടുകയായിരുന്നു. ടോണി ക്രൂസ് നല്‍കിയ ത്രൂപാസ് സ്വീകരിച്ച് ഇടത് വിങിലൂടെ കുതിച്ച വിനീഷ്യസ് ജൂനിയര്‍ ബാഴ്‌സയുടെ ഗോള്‍ വല കുലുക്കുമ്പോള്‍ പിക്വെയും സ്റ്റീഗനും നിസഹയനായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ബാഴ്‌സ ആക്രമിച്ച് കളിച്ചെങ്കിലും പിടിവിടാതെ ലീഡുയര്‍ത്താന്‍ റയലും കിണഞ്ഞ് ശ്രമിച്ചു. നായകന്‍ മെസ്സി ചില അതിവേഗ നീക്കങ്ങള്‍ നടത്തിയെങ്കിലും മാഴ്‌സലീഞ്ഞോയുടെയും റാമോസിന്റെ കനത്ത പ്രതിരോധമാണ് ബാഴ്‌സക്ക് വിലങ്ങുതടിയായത്. ശേഷം ഇഞ്ചുറി ടൈമിലാണ് റയലിന്റെ രണ്ട@ാം ഗോള്‍ പിറന്നത്. ബെന്‍സേമക്ക് പകരക്കാരനായിറങ്ങി ഒരു മിനുട്ട് തികയും മുന്‍പ് മാരിയാനെ ഡയസാണ് രണ്ട@ാം ഗോള്‍ നേടി ബാഴ്‌സയുടെ പതനം പൂര്‍ത്തിയാക്കിയത്. മൈതാനത്തിന്റെ വലതു മൂലയിലൂടെ കുതിച്ച് ഡയസിനെ ചെറുക്കാന്‍ കാറ്റാലന്‍ പ്രതിരോധത്തിനായില്ല. 26 കളികളില്‍ നിന്ന് റയലിന് 56ഉം ബാഴ്‌സക്ക് 55ഉം പോയിന്റാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."