സര്‍ഗ വിസ്മയം തീര്‍ത്ത് സിബാഖ് കലോത്സവത്തിനു കൊടിയിറങ്ങി
ദാറുല്‍ഹുദാ യു.ജി കാംപസ് ഒന്നും പറപ്പൂര്‍ സബീലുല്‍ ഹിദായ രണ്ടും ദാറുല്‍ഹുദാ ഉര്‍ദു മീഡിയം മൂന്നാം സ്ഥാനവും നേടി
ഹിദായ നഗര്‍: സര്‍ഗ - സാഹിത്യ കലകള്‍ വിസ്മയം തീര്‍ത്ത് നാലുനാള്‍ നീണ്ടുനിന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ അഞ്ചാമത് സിബാഖ് ദേശീയ കലോത്സവത്തിന് തിരശ്ശീല വീണു. കേരളത്തിനകത്തും പുറത്തുമുള്ള 27 യു.ജി സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെ അഞ്ച് ഓഫ് കാംപസുകളിലെയും രണ്ടായിരത്തിലധികം മത്സരാര്‍ഥികള്‍ 260 മത്സരയിനങ്ങളില്‍ ആറു വിഭാഗങ്ങളിലായി മാറ്റുരച്ചു. ജനറല്‍ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാംപസ് ഒന്നാം സ്ഥാനം നേടി. പറപ്പൂര്‍ സബീലുല്‍ ഹിദായ രണ്ടാം സ്ഥാനവും ദാറുല്‍ഹുദാ ഉര്‍ദു മീഡിയം മൂന്നാം സ്ഥാനവും നേടി. ഉര്‍ദു വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാംപസ് ഒന്നും കര്‍ണാടകയിലെ മാടന്നൂര്‍ നൂറുല്‍ഹുദാ രണ്ടും ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ കാംപസ് മൂന്നും സ്ഥാനങ്ങള്‍ നേടി.
ബിദായ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാംപസ് ഒന്നും സബീലുല്‍ ഹിദായ പറപ്പൂര്‍ രണ്ടും സ്ഥാനങ്ങള്‍ നേടി. തൂത ദാറുല്‍ഉലൂം ദഅ് വാ കോളജ് മൂന്നാം സ്ഥാനവും നേടി. ഊലാ വിഭാഗത്തില്‍ യഥാക്രമം ദാറുല്‍ഹുദാ യു.ജി കാംപസ് ഒന്നും ദാറുല്‍ഹസനാത്ത് കണ്ണാട്ടിപ്പറമ്പ് രണ്ടും മാലിക് ദീനാര്‍ തളങ്കര മൂന്നും സ്ഥാനങ്ങള്‍ നേടി.
സാനിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാംപസ് ഒന്നും സബീലുല്‍ഹിദായ പറപ്പൂര്‍ രണ്ടും ഇസ്‌ലാഹുല്‍ ഉലൂം താനൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. സാനവ്വിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാംപസ് ഒന്നും ദാറുല്‍ഹുദാ നിക്‌സ് രണ്ടും സബീലുല്‍ ഹിദായ പറപ്പൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ആലിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാപസ് ഒന്നും മാലിക് ദീനാര്‍ തളങ്കര രണ്ടും ദാറുല്‍ഹുദാ നിക്‌സ് മൂന്നും സ്ഥാനങ്ങള്‍ നേടി. കുല്ലിയ്യ വിഭാഗത്തില്‍ ദാറുല്‍ഹുദാ യു.ജി കാംപസ് ഒന്നും തളങ്കര മാലിക് ദീനാര്‍ രണ്ടും പറപ്പൂര്‍ സബീലുല്‍ ഹിദായ മൂന്നും സ്ഥാനങ്ങള്‍ നേടി.
ഉര്‍ദു മീഡിയം ഊലാ വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാംപസ് ഒന്നും മാടന്നൂര്‍ നൂറുല്‍ഹുദാ അക്കാദമി രണ്ടും കര്‍ണാടകയിലെ കാശിപട്ണ ദാറുന്നൂര്‍ അക്കാദമി മൂന്നും സ്ഥാനങ്ങള്‍ നേടി. സാനിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ ഉര്‍ദു കാംപസ് ഒന്നും ദാറുല്‍ഹുദാ അസം കാംപസ് രണ്ടും ദാറുല്‍ഹുദാ ബംഗാള്‍ കാംപസ് മൂന്നും സ്ഥാനങ്ങള്‍ നേടി.
തളങ്കര മാലിക് ദീനാര്‍ അക്കാദമിയിലെ കെ.സി ഫൈസലിനെ മലയാളം മീഡിയം വിഭാഗത്തിലെ കലാപ്രതിഭയായി തിരഞ്ഞെടുത്തു. ഉര്‍ദു മീഡിയം വിഭാഗത്തില്‍ ദാറുല്‍ഹുദാ അസം കാംപസിലെ അസീസുര്‍റഹ്മാന്‍ കലാപ്രതിഭാ പട്ടം നേടി. ജനറല്‍ വിഭാഗത്തില്‍ ബിദായയില്‍ ദാറുല്‍ഹുദാ സെക്കന്‍ഡറി കാംപസിലെ ഖമറുസ്സമാനും ഊലാ വിഭാഗത്തില്‍ ദാറുല്‍ഹുദാ സെക്കന്‍ഡറി കാംപസിലെ തന്നെ സയ്യിദ് മിഖ്ദാദ് ഹസനി കണ്ണന്തള്ളിയും കലാപ്രതിഭകളായി. സാനിയ വിഭാഗത്തില്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജിലെ സെക്കന്‍ഡറി വിദ്യാര്‍ഥി എം.പി മുഹമ്മദ് സ്വഫ്‌വാനും സാനവ്വിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ കാംപസിലെ മുഹമ്മദ് ഷാഹിന്‍ഷാ മുല്ലയും കലാപ്രതിഭകളായി.
സമാപന സമ്മേളനം ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് അസ്‌ലം പര്‍വേസ് ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. കലാപ്രതിഭകള്‍ക്കുള്ള ട്രോഫികള്‍ പി.വി അബ്ദുല്‍ വഹാബ് എം.പി വിതരണം ചെയ്തു. ആസാദ് നാഷനല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം മേധാവി ഡോ. സയ്യിദ് അലീം അശ്‌റഫ് ജയ്‌സി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.വി മുഹമ്മദ് മൗലവി, സി.കെ.കെ മാണിയൂര്‍, ഇ.എം കോയ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."