കോവിഡ് 19 എന്ന കൊറോണ: ഗൾഫ് രാജ്യങ്ങളിലെ നിലവിലെ അവസ്ഥ അറിയാം വിശദമായി
യുഎഇ: വൈറസ് ബാധിതർ 21
മാർച്ച് ഒന്ന് വരെ രാജ്യത്ത് കണ്ടെത്തിയത് 21 കേസുകളാണ്. ഇതിൽ 5 പേർ സുഖപ്പെട്ട് വന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 29 നാണ് ആദ്യ കേസ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇറാനിൽ നിന്നും തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന വാർത്ത യുഎഇ വിദേശ കാര്യ മന്ത്രാലയം പുറത്ത് വിട്ടത് മാർച്ച് 2 നായിരുന്നു. ഫെബ്രുവരി 29 ന് വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളും ഫീൽഡ് യാത്രകളും താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകി. ഗൾഫ് രാജ്യത്ത് ആദ്യ കേസ് കൂടിയായിരുന്നു ഇത്. ജനുവരി 24 ന് ഇറാൻ, തായ്‌ലൻഡ്, ചൈന എന്നിവിടങ്ങളിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി.
ഫെബ്രുവരി 27 ന് ഫെഡറൽ അതോറിറ്റി ഫോർ ലാൻഡ് ആൻഡ് മാരിടൈം ട്രാൻസ്പോർട്ട് (എഫ്ടിഎ) ഫെബ്രുവരി 27 ന് ഇറാനുമായുള്ള ഫെറി സർവീസുകൾ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. കൂടാതെ രാജ്യത്തേക്ക് വരുന്ന എല്ലാ വാണിജ്യ കപ്പലുകളും അവരുടെ ജീവനക്കാർക്ക് ആരോഗ്യസ്ഥിതിയെക്കുറിച്ച് എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി.
ബഹ്‌റൈൻ: വൈറസ് ബാധിതർ 49
മാർച്ച് രണ്ടു വരെയുള്ള കണക്കുകൾ പ്രകാരം 49 കേസുകളാണ് ബഹ്‌റൈനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ബഹുഭൂരിഭാഗവും ഇറാനിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇറാനിലേക്ക് ഫെബ്രുവരിയിൽ യാത്ര ചെയ്ത എല്ലാവരെയും പരിശോധനക്ക് വിധേയമാകുമെന്ന് കഴിഞ്ഞ മാസം 26 ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 25 മുതൽ രാജ്യത്തൊട്ടാകെയുള്ള എല്ലാ സ്വകാര്യ, പൊതു സ്കൂളുകൾ, സർവ്വകലാശാലകൾ, നഴ്സറികൾ എന്നിവ സർക്കാർ രണ്ടാഴ്ചത്തേക്ക് അടച്ചിടുകയും ചെയ്തിട്ടുണ്ട്. 24 ന് ഇറാനിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
കുവൈത്: വൈറസ് ബാധിതർ 56
മാർച്ച് 2 വരെയുള്ള കണക്കുകൾ പ്രകാരം 56 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗവും ഇറാനിൽ നിന്നാണ് വന്നവരോ അവിടെ ഉണ്ടായിരുന്നവരുമായി സമ്പർക്കം പുലർത്തിയിരുന്നവരോ ആണ്. ഈജിപ്തിൽ നിന്നും സിറിയയിൽ നിന്നും വരുന്ന എല്ലാ യാത്രക്കാരെയും കൊറോണ വൈറസിനായി ഇരു രാജ്യങ്ങളിൽ നിന്നും പുറപ്പെട്ട് കുവൈത്തിലെത്തുമ്പോൾ പരിശോധനക്ക് വിധേയമാക്കുമെന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഫെബ്രുവരി 21ന് ഇറാനിലേക്കുള്ള മുഴുവൻ വിമാന സർവ്വീസുകളും നിർത്തിവെച്ച കുവൈത് അവിടുന്നുള യാത്രികർക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഒമാൻ: വൈറസ് ബാധിതർ 6
ഇത് വരെ ആറ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഒരാൾ അസുഖം ബേധമായി പൂർണ്ണ ആരോഗ്യ വാനായി തിരിച്ചെത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് പിടിപെട്ടവർ മുഴുവൻ ഇറാനിൽ നിന്നെത്തിയവരാണ്. ഇന്നലെ മുതൽ വൈറസ് പിടിപെട്ട മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഒമാൻ വിലക്കേർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ ഇറ്റലിയിൽ നിന്നും സലാല എയർപോർട്ടിലേക്കുള്ള മുഴുവൻ സർവീസുകളും ഒരു മാസത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. ഫെബ്രുവരി 28 ന് ഒമാനി പൗരന്മാർക്കും ജിസിസി പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ദേശീയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കുന്നത് സർക്കാർ നിരോധിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റി ഫെബ്രുവരി 24 ന് സുൽത്താനേറ്റും ഇറാനും തമ്മിലുള്ള എല്ലാ സിവിലിയൻ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചു.
ഖത്തർ: വൈറസ് ബാധിതർ 7
മാർച്ച് രണ്ട് വരെ രാജ്യത്ത് ഏഴ് കേസുകൾ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും ഇറാനിൽ നിന്നാണ്. ഫെബ്രുവരി 27 ന് ഇറാനിൽ നിന്ന് സർക്കാർ പൗരന്മാരെയും കുവൈറ്റ് പൗരന്മാരെയും ഒഴിപ്പിച്ചു. ഈജിപ്തിൽ നിന്ന് ഇന്റർമീഡിയറ്റ് പോയിന്റുകളിലൂടെ വരുന്ന എല്ലാ യാത്രക്കാർക്കും മാർച്ച് 1 ന് സർക്കാർ താൽക്കാലിക പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 24 ന് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ഇറാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും വരുന്ന എല്ലാ യാത്രക്കാർക്കും ഖത്തർ എയർവേസ് നിയന്ത്രണം പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."