HOME
DETAILS

എല്ലാവരെയും കേള്‍ക്കാന്‍ സന്നദ്ധനായ രാഹുല്‍

  
backup
January 28 2019 | 20:01 PM

ellavareyum-kelkkan

#മുല്ലപ്പള്ളി രാമചന്ദ്രന്‍
(കെ.പി.സി.സി പ്രസിഡന്റ്)

 

രാജ്യം സുപ്രധാനമായ പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഇന്ത്യയെ ഇനി ആരു ഭരിക്കണം? മോദിയോ രാഹുലോ? രാജ്യത്തെ വിഭജനത്തിലേക്കും അഴിമതിയിലേക്കും സാമ്പത്തികത്തകര്‍ച്ചയിലേക്കും തള്ളിയിട്ട, വാഗ്ദാനങ്ങളെല്ലാം ലംഘിച്ച, തികഞ്ഞ പരാജയമായ മോദി ഒരു വശത്ത്. നിര്‍ഭയനും വിനയാന്വിതനും ഭാവനാസമ്പന്നനുമായ യുവാവായ രാഹുല്‍ ഗാന്ധി മറുവശത്ത്. ഇവരില്‍ ആരെ വേണം?
ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള ഇന്ത്യയെ നയിക്കാന്‍ 48 കാരനായ രാഹുല്‍ ഏറ്റവും അനുയോജ്യന്‍. ഇംഗ്ലണ്ടണ്ടിലെ വിഖ്യാതമായ കേംബ്രിഡ്ജ് ട്രിനിറ്റി കോളജില്‍ നിന്ന് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ എം.എഫില്‍ നേടിയ രാഹുലിന് ഇന്ത്യയെപ്പോലെ അതിവേഗം വളരേണ്ടണ്ട ഒരു രാജ്യത്തെ നയിക്കാനുള്ള ബൗദ്ധികമായ പിന്‍ബലമുണ്ടണ്ട്. ലോകമെമ്പാടും വിജയകരമായി രാജ്യം ഭരിച്ച യുവനേതാക്കളുണ്ട്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ പാരമ്പര്യം പേറുന്ന കുടുംബത്തില്‍ നിന്നു കടന്നുവരുന്ന രാഹുല്‍ ഗാന്ധി തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയും സഹിഷ്ണതയുടെ വക്താവുമാണ്. വിനയമാണ് ഈ ചെറുപ്പക്കാരന്റെ മുഖമുദ്ര. ഗാന്ധിജിയേയും നെഹ്രുവിനേയും നെഞ്ചിലേറ്റിയ ഭാരതത്തില്‍ വിനയമില്ലാത്ത ഒരാള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നു രാഹുല്‍ പറയുന്നു. രാജ്യത്തെ വ്യക്തമായി മനസിലാക്കാനും മുന്നോട്ടുകൊണ്ടണ്ടുപോകാനുമുള്ള കരുത്താണ് വിനയം. രാജ്യത്തെ അസഹിഷ്ണുതയിലേക്കും കലാപത്തിലേക്കും നയിക്കുന്നവരില്‍ നിന്നു വ്യത്യസ്തമായി എല്ലാവരെയും കേള്‍ക്കാനും ഉള്‍ക്കൊള്ളാനും രാഹുല്‍ തയാറാണ്. ''ഞാന്‍ മരിക്കുന്ന നിമിഷം വരെ എന്റെ കാതും ഹൃദയവും തുറന്നുവച്ചിരിക്കും. നിങ്ങള്‍ ഏതു രാഷ്രട്രീയ ചിന്താഗതിക്കാരും ഭാഷ സംസാരിക്കുന്നവരും മതത്തില്‍ വിശ്വസിക്കുന്നവരുമാകട്ടെ, നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ സന്നദ്ധനാണ് ''. ദുബൈയില്‍ മുഴങ്ങിയ ഈ ശബ്ദം വിദ്യുത്തരംഗം പോലെയാണ് രാജ്യത്തും വിദേശത്തും കത്തിപ്പടര്‍ന്നത്. സമകാലിക ഇന്ത്യ കാത്തിരുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്.
2004ലും 2009ലും അമേത്തിയില്‍ നിന്ന് എം.പിയായ രാഹുലിന് യു.പി.എ സര്‍ക്കാരില്‍ ഏതു താക്കോല്‍ സ്ഥാനവും ലഭ്യമായിരുന്നെങ്കിലും അദ്ദേഹം അധികാരത്തില്‍ നിന്നു മാറിനിന്നു. 2007ല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ രാഹുല്‍ പിന്നെയും 10 വര്‍ഷം കഴിഞ്ഞാണ് പ്രസിഡന്റായത്. അതും ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ. ഒരു സംവത്സരക്കാലം അദ്ദേഹം ഇന്ത്യയെ അടുത്തറിയാന്‍ ശ്രമിച്ചു. ഗ്രാമീണ വീടുകളില്‍ അന്തിയുറങ്ങിയും തട്ടുകടകളില്‍ നിന്നു ഭക്ഷണം കഴിച്ചും സെക്കന്‍ഡ് ക്ലാസ് ട്രെയിനില്‍ യാത്രചെയ്തും ഇന്ത്യയുടെ ആത്മാവിനെ കണ്ടെണ്ടത്തി. ആഴത്തിലുള്ള ആദര്‍ശങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനെ അടുത്തറിയാന്‍ സാവകാശം വേണമെന്നായിരുന്നു കാത്തിരിപ്പിനു രാഹുല്‍ നല്‍കിയ ന്യായീകരണം.
കോണ്‍ഗ്രസ് മുക്തഭാരതമാണു ലക്ഷ്യമെന്നു ബി.ജെ.പി വ്യക്തമാക്കിയപ്പോള്‍, അവര്‍ കൂടി ഉള്‍പ്പെട്ട ഭാരതമാണു തന്റെ മനസിലുള്ളതെന്ന് രാഹുല്‍. അദ്ദേഹത്തെ അടക്കി ആക്ഷേപിച്ചവരുണ്ടണ്ട്. ആയിരങ്ങളെ അണിനിരത്തി നുണഫാക്ടറികളിലൂടെ സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയ രാഹുലിനെതിരേ ആര്‍ത്തലച്ചു. സോണിയ ഗാന്ധിക്കും രാഹുലിനുമെതിരേ മോദി സര്‍ക്കാര്‍ കള്ളക്കേസുകള്‍ പടച്ചുണ്ടണ്ടാക്കി. ഒരുവശത്ത് വ്യക്തിഹത്യ. മറുവശത്ത് കല്‍പ്പിത കഥകള്‍ സൃഷ്ടിച്ച് മോദി കരുത്തനെന്ന വ്യാജ ഇമേജ് നിര്‍മിക്കല്‍. രാഹുല്‍ അവയെയെല്ലാം അതിജീവിച്ച് ഇന്ന് മോദിയെക്കാള്‍ വലിയ ജനപ്രീതിയുള്ള നേതാവായി മാറി.
രാജ്യത്തെ കര്‍ഷകരുടെ വേദനയാണ് രാഹുല്‍ ഏറ്റെടുത്ത പ്രധാന വിഷയം. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള ഭ്രാന്തന്‍ നയങ്ങള്‍ മൂലം അസംഖ്യം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ലാഭം നല്‍കുമെന്നായിരുന്നു മോദിയുടെ പൊള്ളയായ വാഗ്ദാനം. എന്നാല്‍ ലക്ഷക്കണക്കിനു കര്‍ഷകര്‍ കടക്കെണിയിലായി. രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാഹുല്‍ അവരോടൊപ്പം അണിചേര്‍ന്നു. കര്‍ഷകരുടെ കടം എഴുതിത്തള്ളണം എന്നാവശ്യപ്പെടുക മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തിലേറിയ സംസ്ഥാനങ്ങളില്‍ അതു നടപ്പാക്കുകയും ചെയ്തു. വാക്കിനു വിലയുള്ള നേതാവായി രാഹുലിനെ ഇന്നു ജനങ്ങള്‍ കാണുന്നു.
കുതിച്ചുയരുന്ന തൊഴിലില്ലായ്മയാണ് രാഹുലിനെ അസ്വസ്ഥനാക്കുന്ന മറ്റൊരു വിഷയം. പ്രതിവര്‍ഷം രണ്ടണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നു വ്യാമോഹിപ്പിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍, ഒരു ദിവസം തൊഴില്‍ നല്‍കുന്നത് 450 പേര്‍ക്കു മാത്രം. പ്രതിവര്‍ഷം 1.64 ലക്ഷം തൊഴില്‍ മാത്രം. ചൈനയില്‍ ദിനംപ്രതി അര ലക്ഷം പേര്‍ക്കാണു തൊഴില്‍ നല്‍കുന്നതെന്നു രാഹുല്‍ ചൂണ്ടണ്ടിക്കാട്ടുന്നു.
2012ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അന്തര്‍ദേശീയ ലേലപ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഫ്രഞ്ച് റാഫേല്‍ വിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷനുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ സേനയ്ക്കു വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു വിമാനത്തിന്റെ വില 526.10 കോടി രൂപയായി നിശ്ചയിച്ചു. മോദി സര്‍ക്കാര്‍ 36 വിമാനങ്ങള്‍ വാങ്ങുന്നു. ഒരു വിമാനത്തിന് 1,670.0 കോടി രൂപ. യു.പി.എ സര്‍ക്കാരിന്റെ നിരക്കനുസരിച്ച് 36 യുദ്ധവിമാനങ്ങള്‍ക്ക് 18,940 കോടിയും മോദി സര്‍ക്കാരിന്റെ നിരക്കനുസരിച്ച് 60,145 കോടിയും. അതായത് 41,205 കോടി രൂപയാണ് അധികം നല്‍കുന്നത്. ഇതാണ് ഇന്ത്യ കണ്ടണ്ട ഏറ്റവും വലിയ അഴിമതി.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനു പകരം 30,000 കോടി രൂപയുടെ റാഫേല്‍ കരാര്‍ നല്‍കിയത് വെറും 13 ദിവസം മുന്‍പ് രൂപീകരിച്ച റിലയന്‍സിന്റെ കമ്പനിക്ക്. ഇടപാടു നടന്ന ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ പ്രതിരോധമന്ത്രിയെ ഒഴിവാക്കി പ്രധാനമന്ത്രി കൊണ്ടണ്ടുപോയത് അനില്‍ അംബാനിയെയാണ്. റിലയന്‍സിനു കരാര്‍ നല്‍കിയത് മോദി സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദ് വ്യക്തമാക്കിയിട്ടുണ്ടണ്ട്. പ്രതിരോധ സംഭരണ ചട്ടങ്ങള്‍ പാടേ ലംഘിച്ച ഇടപാടില്‍ കരാര്‍ വ്യവസ്ഥകളും വിമാനത്തിന്റെ യഥാര്‍ഥ വിലയും കേന്ദ്രം പുറത്തുവിടുന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്നു മോദിയുടെ മുഖത്തുനോക്കി രാഹുല്‍ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല.
യു.പി.എ സര്‍ക്കാരിന്റെ കാലത്തു കൈവരിച്ച 10 ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച നോട്ട് നിരോധനം, അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി തുടങ്ങിയ ഭീമാബദ്ധങ്ങള്‍ മൂലം കുത്തനെ നിലംപൊത്തി. നോട്ടുമാറ്റിയെടുക്കാന്‍ ജനലക്ഷങ്ങള്‍ ക്യൂ നിന്നപ്പോള്‍ രാഹുല്‍ അവരോടൊപ്പം ക്യൂവിലുണ്ടായിരുന്നു. നിരോധിച്ച 99.30 ശതമാനം നോട്ടുകള്‍ തിരികെ എത്തിയതോടെ കള്ളപ്പണവേട്ട വെറും വീണ്‍വാക്കായി. പെട്രോളിനും ഡീസലിനും ലോകത്തൊരിടത്തുമില്ലാത്ത വില ഏര്‍പെടുത്തിയപ്പോള്‍ ജനജീവിതം ദുഃസഹമായി.
പ്രശസ്ത എഴുത്തുകാരന്‍ ഗോവിന്ദ് പന്‍സാരെ, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, സാമൂഹികപ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍, മുന്‍ വൈസ് ചാന്‍സലര്‍ എം.എം കല്‍ബുര്‍ഗി തുടങ്ങിയവരെ ഫാസിസ്റ്റ് ശക്തികള്‍ കൊന്നൊടുക്കിയപ്പോള്‍ രാഹുല്‍ അവര്‍ക്കെതിരേ ആഞ്ഞടിച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കശാപ്പു നിയന്ത്രണ വിജ്ഞാപനം സംഘ്പരിവാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ നൂറുകണക്കിനാളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. അസഹിഷ്ണുതമൂലം വിഭജിക്കപ്പെട്ട ഇന്ത്യയെ വീണ്ടെണ്ടടുക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റിലേക്കു ചുരുങ്ങിയ കോണ്‍ഗ്രസിനെ പോരാട്ടപാതയിലേക്കു നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിച്ചത് സമീപകാല രാഷ്ട്രീയത്തിലെ വിസ്മയകരമായ ഏടാണ്. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നേരിട്ടുള്ള പോരാട്ടത്തിലാണ് ബി.ജെ.പിയെ മലര്‍ത്തിയടിച്ചത്. കര്‍ണാടകത്തില്‍ തന്ത്രപരമായ നീക്കത്തിലൂടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഗുജറാത്തില്‍ ബി.ജെ.പിയെ വിറപ്പിച്ചുവിട്ടു. പഞ്ചാബ് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ബി.ജെ.പിക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ മതേതര, ജനാധിപത്യ പ്രതിപക്ഷനിര രൂപപ്പെട്ടുകഴിഞ്ഞു. ചന്ദ്രബാബു നായിഡു (തെലുങ്കുദേശം), ശരത്പവാര്‍ (എന്‍.സി.പി), എം.കെ സ്റ്റാലിന്‍ (ഡി.എം.കെ), സീതാറാം യെച്ചൂരി (സി.പി.എം), അഖിലേഷ് യാദവ് (സമാജ്‌വാദി പാര്‍ട്ടി), തേജസ്വിനി യാദവ് (രാഷ്ട്രീയ ജനതാദള്‍), എച്ച്.ഡി ദേവഗൗഡ (ജെ.ഡി.എസ്), ഒമര്‍ അബ്ദുല്ല (നാഷണല്‍ കോണ്‍ഫറന്‍സ്), പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയ നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ടണ്ട്. കൂടുതല്‍ പാര്‍ട്ടികളെ ഈ നിരയില്‍ ഉടന്‍ പ്രതീക്ഷിക്കാം.
തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കിയാണ് രാഹുല്‍ എ.ഐ.സി.സി അധ്യക്ഷനായത്. സീനിയര്‍ നേതാക്കളെയും യുവാക്കളെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിച്ചു. അനുഭവസമ്പത്തിനെയും ചെറുപ്പത്തെയും കോര്‍ത്തിണക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളും പോഷക സംഘടനകളും പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ചലനാത്മകമാക്കി. സോഷ്യല്‍ മീഡിയയില്‍ അച്ചടക്കത്തോടെ വലിയ മുന്നേറ്റം കൈവരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നേരിട്ടു ബന്ധപ്പെടുന്ന ശക്തി ഡിജിറ്റല്‍ പദ്ധതി വന്‍ വിജയമായി. കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസവും പോരാട്ട വീര്യവും കൈവരിച്ചിരിക്കുന്നു.
രാഹുല്‍ ജനങ്ങളില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ ഒളിച്ചോടുന്നില്ല. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങളെയും അദ്ദേഹം പുഞ്ചിരിയോടെ നേരിടുന്നു. എല്ലാ വിഭാഗം ജനങ്ങളുമായും തുടര്‍ച്ചയായി സംവദിക്കുന്നു. ഭരണഘടനയെയും ഭരണഘടനാവകാശങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവരെയും കേള്‍ക്കുന്നു. ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കിയ വിശാലമായ കാഴ്ചപ്പാട്. സമകാലിക ഇന്ത്യയുടെ സമസ്യകള്‍ക്ക് രാഹുല്‍ ഗാന്ധിയാണ് ഉത്തരം. അതേ, ഇനി രാജ്യത്തെ രാഹുല്‍ നയിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  19 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  19 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  19 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  20 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  20 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  a day ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  a day ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  a day ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  a day ago