ഭിന്നശേഷിക്കാര്‍ക്ക് ദുരന്ത നിവാരണ പരിശീലനം തുടങ്ങി
ആലപ്പുഴ: ഇനിയൊരു പ്രളയം വന്നാല്‍ എന്ത് ചെയ്യണം? ഒരാള്‍ തളര്‍ന്ന് വീണാല്‍ അടിയന്തിര സഹായം എങ്ങനെ നല്‍കും? ഭിന്നശേഷിക്കാര്‍ക്ക് ഇനി ദുരന്തങ്ങളുണ്ടായാല്‍ നേരിടാന്‍ പഴയപോലെ അമാന്തിച്ചുനില്‍ക്കേിവരില്ല. അതിനുള്ള പരിശീലനം അവര്‍ക്ക് നല്‍കി തുടങ്ങി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും ചേര്‍ന്നാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ എന്‍.എച്ച്.എം ഹാളില്‍ ഭിന്നശേഷിക്കാര്‍ക്ക് ദുരന്ത നിവാരണ പരിശീലനം നല്‍കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്് തിരഞ്ഞെടുക്കപ്പെട്ട നാല്‍പതോളം ഭിന്നശേഷിക്കാരാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. ബ്രയില്‍ ലിപിയിലുള്ള കൈപ്പുസ്തകം, ആംഗ്യ ഭാഷയിലുള്ള ചലച്ചിത്രങ്ങള്‍, ലഘുലേഖകള്‍, ഡയ്‌സി സോഫ്റ്റ്‌വെയര്‍, ശബ്ദ രേഖ എന്നിവ ഉപയോഗിച്ചാണ് ഭിന്നശേഷിക്കാര്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നത്.
സംസ്ഥാനത്തുടനീളം 3000 പേരെ ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആലപ്പുഴയിലെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കലക്ടര്‍ എസ്. സുഹാസ് നിര്‍വഹിച്ചു.
ഭിന്നശേഷിക്കാരെ കാഴ്ച വെല്ലുവിളികള്‍ നേരിടുന്നവര്‍, ശ്രവണ - സംസാര വെല്ലുവിളികള്‍ നേരിടുന്നവര്‍, ചലനശേഷി വെല്ലുവിളികള്‍ നേരിടുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിങ്ങനെ നാലായി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. ആദ്യ ദിവസം കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പരിശീലനമാണ് നല്‍കിയത്. കോട്ടയം എം.ജി യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റ്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസിനാണ് പരിശീലന ചുമതല.
പരിശീലന പരിപാടിയില്‍ ഐ.യു.സി.ഡി.എസ് റിസേര്‍ച്ച് അസോസിയേറ്റ് എന്‍.എന്‍ ഹേന, ഐ.യു.സി.ഡി.എസ് ഡയറക്ടര്‍ പി.ടി ബാബുരാജ്, ഡപ്യൂട്ടി കലക്ടര്‍ പി.എസ് സ്വര്‍ണമ്മ, സാമുഹ്യ നീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് ഷൈലകുമാര്‍, ജില്ലാ പ്രോജക്ട് ഓഫിസര്‍ ശരത് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."