HOME
DETAILS
MAL
അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.എസ്.ടി.യു
backup
March 04 2020 | 01:03 AM
കോഴിക്കോട്: അധ്യാപക നിയമനാംഗീകാരത്തിന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കുണ്ടായിരുന്ന അധികാരം എടുത്ത് കളഞ്ഞ് സംസ്ഥാന തലത്തില്‍ കേന്ദ്രീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.ടി.യു സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ശമ്പള പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു .
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ കെ സൈനുദ്ദീന്‍ അധ്യക്ഷനായി. വി.കെ മൂസ സ്വാഗതം പറഞ്ഞു. അബ്ദുല്‍ വാവൂര്‍ റിപ്പോര്‍ട്ടും കരീം പടുകുണ്ടില്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അബ്ദുല്ല വാവൂരിനെയും (മലപ്പുറം) ജനറല്‍ സെക്രട്ടറിയായി കരീം പടുകുണ്ടിലിനേയും (പാലക്കാട്) ട്രഷററായി ബഷീര്‍ ചെറിയാണ്ടിയേയും (കണ്ണൂര്‍) സംസ്ഥാന കൗണ്‍സില്‍ തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: എ.സി അത്താവുല്ല, യുസഫ് ചേലപ്പള്ളി, കെ.എം അബ്ദുല്ല, ഹമീദ് കൊമ്പത്ത്, എം.എസ് സിറാജ്, എം.എം ജിജുമോന്‍, പി.വി ഹുസൈന്‍, ടി.പി.എം ഷറഫുന്നിസ, ടി.പി അബ്ദുല്‍ഗഫൂര്‍, കെ.വി.ടി മുസ്തഫ, ഐ ഹുസൈന്‍ (വൈസ് പ്രസിഡന്റുമാര്‍), പി.കെ അസീസ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി.പി മുഹമ്മദ് (അസോസിയേറ്റ് സെക്രട്ടറി), എം അഹമ്മദ്, പി.കെ.എം ശഹീദ്, എം.എ സൈദുമുഹമ്മദ്, കല്ലൂര്‍ മുഹമ്മദലി, നിഷാദ് പൊന്‍കുന്നം, വി.എ ഗഫൂര്‍, കെ അബ്ദുല്‍ ലത്തീഫ് (സെക്രട്ടറിമാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."