HOME
DETAILS

"കലാപത്തിലൂടെ പൗരൻമാരെ ഭയപ്പെടുത്തി സമരങ്ങളെ അട്ടിമറിക്കാനാവുമെന്നത് സംഘ പരിവാർ വ്യാമോഹം"

  
backup
March 04 2020 | 12:03 PM

jubail-community-forum-programr

      ജുബൈൽ : ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാതി മത ഭേദമന്യേ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സമരങ്ങൾ നയിച്ചുകൊണ്ടിരിക്കുന്ന വേളയിൽ കലാപത്തിലൂടെ പൗരൻമാരെ ഭയപ്പെടുത്തി സമരങ്ങളെ അട്ടിമറിക്കാനാവുമെന്ന സംഘ പരിവാർ നടപടി വ്യാമോഹം മാത്രമാണെന്ന് 'മതേതര ഇന്ത്യ സുരക്ഷിത ഇന്ത്യ' എന്ന ബാനറിൽ ജുബൈൽ കമ്യുണിറ്റി ഫോറം സംഘടിപ്പിച്ച ഉത്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു. മനുഷ്യ ജീവനും അഭിമാനത്തിനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച് അണികളെയും ഭരണ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി പൗരൻമാരെ കൊന്നൊടുക്കുന്നതിനും ആക്രമിക്കുന്നതിനും സ്വത്തുക്കൾ നശിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനെ ഗൗരവപൂർവ്വം കാണുകയും ശക്തമായി പ്രതിരോധിക്കുകയും ചെയ്യണം. നിയമ പാലകർ തന്നെ അന്യായമായി നിയമം കൈയിലെടുക്കുകയും കലാപങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കുകയും അതിൽ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്യുന്നത് സ്വതന്ത്ര ഭാരതത്തിന് തീരാകളങ്കമാണ്.

    കലാപ ഭൂമിയിൽ ജീവനും സ്വത്തും മാനവും എല്ലാം നഷ്ടപെട്ട നിരാലംബർക്കായി നീതിക്ക് വേണ്ടിയും കലാപം അവസാനിപ്പിക്കാനും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും കോടതികളെ സമീപിച്ചപ്പോൾ പോലും നീതിയെയും ന്യായത്തെയും ചവിട്ടിമെതിച്ച് ഫാഷിസം നടപ്പിലാക്കാൻ ശ്രമിക്കുന്ന സർക്കാർ നമ്മുടെ നാടിന് ആപത്താണ്. ഭരണ സംവിധാനങ്ങളിലും നീതി പാലകരിലും നീതിന്യായ വ്യവസ്ഥിതികളിലും രാജ്യത്തെ പൗരൻമാർക്ക് വിശ്വാസം ഇല്ലാതാവുന്നത് അരാജകത്വം സൃഷ്ടിക്കും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ സംഘ് പരിവാർ ആസൂത്രണം ചെയ്ത് നടപ്പാലാക്കിയ കലാപം ലോക മനസ്സാക്ഷിയെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അത് വഴി ഇന്ത്യയുടെ യശസ് തന്നെ നഷ്ഠപ്പെട്ടു. ജയ് ശ്രീരാം എന്നത് ഒരു കൊലവിളി മന്ത്രമാക്കി മാറ്റിയ സംഘപരിവാർ അത് വഴി രാജ്യത്തുള്ള ബഹു ഭൂരിഭാഗം വരുന്ന ഹൈന്ദവ സമൂഹത്തെ അപമാനിക്കുകയാണ് എന്നിരിക്കെ അതിനെതിരെ സമുദായ നേതാക്കൾ രംഗത്തു വരണമെന്നും ജുബൈൽ കമ്യുണിറ്റി ഫോറം ആവശ്യപ്പെട്ടു.

      എൻ. സനിൽകുമാർ ഉത്ഘാടനം ചെയ്തു.ഫോറം ചെയർമാൻ യു.എ റഹിം അധ്യക്ഷത വഹിച്ചു. മുസ്തഫ വാക്കല്ലുർ, അഡ്വ.ഹബീബുറഹ്മാൻ എന്നിവർ സംസാരിച്ചു. ഷാജഹാൻ മനക്കൽ, ഫാറൂഖ് സലാഹി, അർഷദ് ബിൻ ഹംസ, ഷെരീഫ് മണ്ണൂർ, ഉസ്മാൻ ഒട്ടുമ്മൽ എന്നിവർ ഉപഹാരങ്ങൾ കൈമാറി. നൗഫൽ നാട്ടുകൽ ഭരണഘടനാ ആമുഖം വായിച്ചു. സാബിത് എടവണ്ണപ്പാറ ഗാനം ആലപിച്ചു. നൂഹ് പാപ്പിനിശ്ശേരി, അഷറഫ് മൂവാറ്റുപുഴ, വിൽസൺ തടത്തിൽ, ഉമേഷ് ഉമേഷ് കളരിക്കൽ, മുഫീദ് കൂരിയാടൻ, അഷറഫ് കൊടുങ്ങല്ലൂർ, സലിം ആലപ്പുഴ, ശിഹാബ് ബക്കഫി, അബ്ദുൽ കരീം കാസിമി, ജഫാർ തേഞ്ഞിപ്പലം, ഡോ.ഫാറൂഖ് എന്നിവർ പങ്കെടുത്തു. കബീർ എം. പറളി സ്വാഗതവും ഷംസുദീൻ പള്ളിയാളി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  11 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago