വന്യമൃഗങ്ങളുടെ ആക്രമണം: നിയമ നിര്‍മാണം നടത്തണമെന്ന് കിസാന്‍ സഭ
കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു കര്‍ഷകരുടെ വിളകളാണു വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നശിക്കുന്നത്.
കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തി ഓടിക്കാനോ മറ്റോ കര്‍ഷകര്‍ക്കു കഴിയുന്നില്ല. വനം, വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ വേട്ടയാടുകയാണെന്നും ഇവര്‍ ആരോപിച്ചു.
മുന്‍പ് കൃഷിസംരക്ഷണത്തിനും സ്വയം രക്ഷയ്ക്കുമായി സര്‍ക്കാര്‍ തോക്ക് നല്‍കിയിരുന്നു. ഇന്നു തോക്കുകളുടെ ലൈസന്‍സ് റദ്ദാക്കി പിടിച്ചെടുക്കുകയാണെന്നും കിസാന്‍ സഭാ നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് പി.എം ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി കൃഷ്ണന് കുട്ടി, ജില്ലാ പ്രസിഡന്റ് ഒ.ഡി തോമസ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.പി അബ്ദുറഹിമാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."