HOME
DETAILS

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

  
Web Desk
October 24, 2024 | 2:02 AM


കെയ്റോ: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് ഒളിഞ്ഞും തെളിഞ്ഞും അവസരമൊരുക്കിയ അമേരിക്ക ഇപ്പോള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ പരക്കംപായുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ നീക്കം ഇതുവരെ ലക്ഷ്യം കണ്ടില്ല. ഒരു വര്‍ഷമായി തുടരുന്ന ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണത്തിനിടെ 13 തവണ ഇസ്റാഈലിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ സന്ദര്‍ശനം നടത്തിയിട്ടും യു.എസ് നിര്‍ദേശം ചെവിക്കൊള്ളാന്‍ ഇസ്റാഈലോ ഹമാസോ തയാറായില്ലെന്നതാണ് ശ്രദ്ധേയം.

മാസങ്ങള്‍ക്കു മുന്‍പ് സ്ഥിരം വെടിനിര്‍ത്തലിന് ബൈഡന്‍ മുന്നോട്ടുവച്ച പദ്ധതി നടപ്പിലാക്കാന്‍ അമേരിക്ക പലപ്പോഴായി കിണഞ്ഞു ശ്രമിച്ചെങ്കിലും നടപ്പാക്കാനായില്ല. അമേരിക്കയുടെ പദ്ധതിയോട് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും തണുത്ത പ്രതികരണമാണ് നടത്തിയത്. ഇതോടെ വെടിനിര്‍ത്തല്‍ കാര്യത്തില്‍ അമേരിക്ക ഒറ്റപ്പെടുകയും ജാള്യരാകുകയും ചെയ്തു.

സഖ്യകക്ഷിയായ ഇസ്റാഈലും യു.എസ് പ്രസിഡന്റിന്റെ പല നിര്‍ദേശങ്ങളും തള്ളി. ഹമാസും വെടിനിര്‍ത്തലിന് സന്നദ്ധരായില്ല. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയപ്പോഴാണ് വീണ്ടും ആന്റണി ബ്ലിങ്കണ്‍ ഇസ്റാഈലിലെത്തിയത്. ആന്റണി ബ്ലിങ്കനെ സ്വീകരിക്കാന്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ ഇസ്റാഈല്‍ വിദേശകാര്യ മന്ത്രി പോലും എത്തിയില്ല. ഒരു നയതന്ത്ര ഉദ്യോഗസ്ഥനെയാണ് ഇസ്റാഈല്‍ അയച്ചത്.

ലബനാനില്‍ ഇസ്റാഈല്‍ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി പശ്ചിമേഷ്യയിലെത്തുന്നത്. ലബനാനിലെ ചരിത്രപ്രധാനമായ നഗരങ്ങളിലെ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം ഇസ്റാഈലിനോട് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും ബ്ലിങ്കണ്‍ ഇസ്റാഈലിനോട് ആവശ്യപ്പെട്ടു.

ഹിസ്ബുല്ല തെല്‍അവീവിലേക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ഇസ്റാഈലിലേക്ക് ബ്ലിങ്കണ്‍ കുതിച്ചെത്തിയത്. ഇന്നലെ ബ്ലിങ്കണ്‍ തെല്‍അവീവില്‍ നിന്ന് മടക്ക യാത്രക്ക് ഒരുങ്ങവെ ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണമുണ്ടായി. നഗരത്തില്‍ സൈറണുകള്‍ കൂട്ടത്തോടെ മുഴങ്ങി. ഇതേ തുടര്‍ന്ന് വൈകിയാണ് ബ്ലിങ്കണ് ഇസ്റാഈലില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞത്. ഹെര്‍സിലിയ, റമാത് ഹഷാറോണ്‍ എന്നിവിടങ്ങളില്‍ ഇന്നലെ മിസൈല്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്റാഈല്‍ പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  4 days ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  4 days ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  4 days ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  4 days ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  4 days ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  4 days ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  4 days ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  4 days ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  4 days ago