പൊളിച്ചിട്ട റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം
മാറഞ്ചേരി: ഒന്നര മാസം മുന്‍പ് നവീകരിക്കാനായി പൊളിച്ചിട്ട റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് മാറഞ്ചേരി പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജീനിയറെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
മാറഞ്ചേരി പഞ്ചായത്തിലെ 19 ാം വാര്‍ഡ് പുളിക്കടവ് റോഡ് നവീകരിക്കാനായി ഒന്നരമാസം മുന്‍പാണ് പൊളിച്ചിട്ടത്. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടണ്ടായില്ല. ഇതുമൂലം പ്രദേശവാസികളുടെ യാത്രയും ദുരിതമായിരുന്നു. തുടര്‍ന്നാണ് മുസ്ലിം ലീഗ് മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ ഉപരോധിച്ചത്.
ലീഗ് പ്രവര്‍ത്തകരും അസിസ്റ്റന്റ് എന്‍ജിനീയറും സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ സാങ്കേതിക തടസങ്ങളും അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നതിലുള്ള കാലതാമസവുമാണ് റോഡ് നിര്‍മാണത്തിനു തടസമായതെന്നും നടപടികള്‍ വേഗത്തിലാക്കി പുളക്കടവ് റോഡിന്റെ നിര്‍മാണം ഒരാഴ്ച്ചക്കുള്ളില്‍ പുനരാരംഭിക്കുമെന്നും അസിസ്റ്റന്റ് എന്‍ജീനിയര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധനം അവസാനിപ്പിച്ചത്. ഉറപ്പ് നല്കിയ ദിവസത്തിനകം റോഡ് നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തിയുള്ള സമരത്തിന് നേതൃത്വം നല്‍കുമെന്നും പ്രവര്‍ത്തകര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കി. ഉപരോധത്തിന് എം.എ. ഹസീബ്, എം.കെ. ബാപ്പുട്ടി, ടി.കെ.അബ്ദുല്‍ റഷീദ്, ടി. മുസ്തഫ, കെ. നൗഷാദ്, എന്‍. മുഹമ്മദ് കുട്ടി, കെ.വി. ഹംസ, കദീജ മൂത്തേടത്ത്, റാഹില, സാബിറ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."