ഗുല്‍ബര്‍ഗ് കൂട്ടക്കൊല; ശിക്ഷ ഇന്ന് വിധിക്കും
അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് കൂട്ടക്കൊല കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷാവിധി ഇന്നു പ്രഖ്യാപിക്കും. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസില്‍ കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ 24 പേര്‍ക്കുള്ള ശിക്ഷയാണ ജഡ്ജി പി.ബി ദേശായി ഇന്ന് പ്രഖ്യാപിക്കുക.
2002ല്‍ ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 11 പേര്‍ക്കെതിരേയുള്ള കൊലക്കുറ്റം ശരിവക്കുകയും 66 പ്രതികളില്‍ 36 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ബി.ജെ.പി നേതാവ് ബിപിന്‍ പട്ടേലും വെറുതേവിട്ടവരില്പെടുന്നു. അഹമ്മദാബാദ് പ്രത്യേക എസ്.ഐ.ടി കോടതിയാണ് വിധി പുറപ്പെടുവിച്ചിരുന്നത്. മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരി അടക്കം 69 പേരാണ് ഗുല്‍ബര്‍ഗില്‍ കൊല്ലപ്പെട്ടത്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ചമന്‍പുരയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ ഒരു സംഘം കൂട്ടആക്രമണം അഴിച്ചുവിടുകയായിരുന്നു. കേസില്‍ ഈ മാസം മൂന്ന് തവണ ശിക്ഷാവിധി പ്രസ്താവിക്കുന്നത് മാറ്റിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."