HOME
DETAILS

നിര്‍ഭയാ കേസില്‍ പുതിയ മരണവാറന്‍ഡ്; മാര്‍ച്ച് 20, പുലര്‍ച്ചെ 5.30

  
backup
March 06 2020 | 06:03 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%af%e0%b4%be-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae

 

ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16ന് അര്‍ധരാത്രി രാജ്യതലസ്ഥാനത്ത് ഓടുന്ന ബസില്‍ 23കാരി ക്രൂര കൂട്ടബലാത്സംഗത്തിനിരയായി, പിന്നീട് മരണപ്പെട്ട കേസില്‍ ഡല്‍ഹി പാട്യാലാ ഹൗസ് കോടതി നാലാമത്തെ മരണവാറന്‍ഡ് പുറപ്പെടുവിച്ചു.
ഈ മാസം 20ന് പുലര്‍ച്ചെ 5.30ന് കേസിലെ നാലു പ്രതികളെയും ഒരുമിച്ചു തൂക്കിലേറ്റാനാണ് മരണവാറന്‍ഡ്. നേരത്തെ മൂന്നുതവണ മരണവാറന്‍ഡുകള്‍ റദ്ദാക്കേണ്ടിവന്നിരുന്നെങ്കിലും ഇതു നടപ്പാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം, നാലു പ്രതികളുടെയും ദയാഹരജി രാഷ്ട്രപതി തള്ളിയതോടെ പ്രതികള്‍ക്കു നിയമപരമായുള്ള അവകാശങ്ങളെല്ലാം തീര്‍ന്നിട്ടുണ്ട്.
നാലാമതായി ദയാഹരജി സമര്‍പ്പിച്ച പ്രതി പവന്‍ ഗുപ്തയുടേതും രാഷ്ട്രപതി തള്ളിയതോടെയാണ് ഇന്നലെ പുതിയ മരണവാറന്‍ഡ് പുറപ്പെടുവിച്ചത്. മറ്റു മൂന്നു പ്രതികളുടെയും ദയാഹരജികള്‍ രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ഇനി പ്രതികള്‍ക്കു നിയമപരമായ അവകാശങ്ങളൊന്നും നിലനില്‍ക്കുന്നില്ലാത്തതിനാല്‍, 20ന് ശിക്ഷ നടപ്പാകാനാണ് സാധ്യത. ഇതിനായി തിഹാര്‍ ജയിലില്‍ നേരത്തേതന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രതികളുടെ നിയമാവകാശങ്ങളെല്ലാം അവസാനിച്ചതായി ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ പുതിയ മരണവാറന്‍ഡ് പുറപ്പെടുവിച്ചത്.
പ്രതികളുടെ നിയമാവകാശങ്ങളെല്ലാം അവസാനിച്ചതായി പ്രതിഭാഗം അഭിഭാഷകനും കോടതിയെ അറിയിച്ചു.
ജനുവരി 22, ഫെബ്രുവരി ഒന്ന്, മാര്‍ച്ച് മൂന്ന് എന്നീ ദിവസങ്ങളിലേക്കായിരുന്നു നേരത്തെ മരണവാറന്‍ഡുകള്‍ പുറപ്പെടുവിച്ചിരുന്നത്. പ്രതികളുടെ ഹരജികള്‍ കാരണം ഇത് ഓരോന്നും പിന്നീട് സ്റ്റേ ചെയ്യുകയായിരുന്നു. കേസില്‍ മുകേഷ് സിങ്, വിനയ് ശര്‍മ, അക്ഷയ് സിങ്, പവന്‍ ഗുപ്ത എന്നിവരെയാണ് തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago