ഒര്‍ലാന്‍ഡോ വെടിവെപ്പിനിടെ നിരവധി പേരുടെ ജീവന് രക്ഷിച്ച് ഇന്ത്യന്‍ വംശജന്
ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച ഒര്‍ലാഡോയിലെ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ ഹീറോ ആയത് ഒരു ഇന്ത്യന്‍ വംശജനാണ്. ആക്രമണത്തില്‍ നിശാക്ലബില്‍ ഉണ്ടായിരുന്ന നിരവധി പേരുടെ ജീവനാണ് ഇമ്രാന് യൂസഫ് എന്ന മുന്‍ യു.എസ് നാവിക ഉദ്യോഗസ്ഥന് രക്ഷിച്ചത്.
പള്‍സ് നൈറ്റ് ക്ലബിലെ ജോലിക്കാരനായിരുന്നു ഇമ്രാന്. ആക്രമണം നടക്കുമ്പോള്‍ ഞെട്ടലും പേടിയും കാരണം അനങ്ങാന്‍ കഴിയാതെ നിന്നവരുടെ കൂട്ടത്തില്‍ നിന്നും സ്വന്തം ജീവന് വക വെക്കാതെ മറ്റുള്ളവരുടെ ജീവന് രക്ഷിക്കാനായി ഇമ്രാന് മുന്നിട്ടിറങ്ങി. ക്ലബിന്റെ പിറകുവശത്തെ വാതില്‍ തുറന്ന് അനേകം ആളുകളെ പുറത്തെത്തിച്ചു.
'എല്ലാവരും തന്നെ പേടിച്ചിരിക്കുകയായിരുന്നു. വാതില്‍ തുറക്കാനായി ഒച്ച വെച്ചപ്പോള്‍ ആരും തന്നെ അതിനു തയ്യാറായില്ല. അവിടെ അപ്പോള്‍ ഒരു വഴി മാത്രമേ എനിക്കു തോന്നിയുള്ളു. അവിടെ തന്നെ നിന്ന് എല്ലാവരും മരണത്തിന് കീഴടങ്ങും. ഞാന്‍ വാതില്‍ തുറന്നു അങ്ങനെ കുറേ പേരെ അവിടെ നിന്നും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞു.' ഇമ്രാന് യൂസഫ് സി.ബി.എസ് ന്യൂസിനോട് പറഞ്ഞു. 70 ഓളം പേരെ തനിക്ക് രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്.
സര്‍വീസിലുള്ള സമയത്ത് നേവി ആന്‍ഡ് മറൈന്‍ അച്ചീവ്മെന്റ് മെഡല്‍ നേടിയ വ്യക്തിയാണ് ഇമ്രാനെന്ന് മറൈന്‍ ക്രോപ്സ് ടൈംസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."