HOME
DETAILS

ഡല്‍ഹി വംശഹത്യ: ലോക്സഭ 11ന് ചര്‍ച്ച ചെയ്യും

  
backup
March 07 2020 | 04:03 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b8%e0%b4%ad-11%e0%b4%a8%e0%b5%8d

 

 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വംശഹത്യ 11ന് ലോക്‌സഭ ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്കുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി നല്‍കും. മാര്‍ച്ച് രണ്ടുമുതല്‍ അഞ്ചുവരെ ലോക്‌സഭയില്‍ നടന്ന പ്രതിഷേധങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള പുതിയ സമിതി രൂപീകരിച്ചു. സമിതി ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എം.പിമാരുടെ പ്രതിഷേധത്തിന് പരിധി നിര്‍ണയിക്കുകയെന്ന ലക്ഷ്യവും സമിതിക്കുണ്ട്. സമിതി സഭയ്ക്കുള്ളില്‍ പ്രതിഷേധിക്കുന്നതിന് പുതിയ മാനദണ്ഡം നിര്‍ദേശിക്കും.
ലോക്‌സഭയില്‍ ഇന്നലെയും ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു. പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി മൂന്നുതവണയാണ് ലോക്‌സഭ നിര്‍ത്തിവച്ചത്. എം.പിമാരുടെ സസ്‌പെന്‍ഷനെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഇന്നലെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു. ഏഴ് എം.പിമാരെയും ബുധനാഴ്ച തിരിച്ചെടുക്കാമെന്ന സൂചന സ്പീക്കര്‍ നല്‍കിയിട്ടുണ്ട്.
സ്പീക്കറുടെ മേശപ്പുറത്തുനിന്ന് കടലാസ് തട്ടിയെടുത്ത് കീറിയെറിഞ്ഞതിനാണ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്. ഇത്തരം പെരുമാറ്റങ്ങള്‍ സഭയ്ക്കുള്ളില്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിപറഞ്ഞു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ഡി.എം.കെ എം.പി ദയാനിധി മാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തിനിടെ ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി ബില്‍ ഇന്നലെ സഭയില്‍ അവതരിപ്പിച്ചു. ബഹളത്തില്‍ മുങ്ങി രാജ്യസഭയും ഇന്നലെ നടപടികളിലേക്കുകടക്കാതെ പിരിഞ്ഞു. ഹോളി അവധിക്കുശേഷം 11നായിരിക്കും ഇനി പാര്‍ലമെന്റ് ചേരുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago