മാവൂരില്‍ മോഷ്ടാക്കള്‍ വിലസുന്നു
മാവൂര്‍: മാവൂരില്‍ വീണ്ടും മോഷണശ്രമം. ഗ്രാസിം ഫാക്ടറിയുടെ പാറമ്മലിലുള്ള ഫൈബര്‍ ഡിവിഷന് കോളനിക്കടുത്ത് സ്ഥിതിചെയ്യുന്ന കച്ചേരിപറമ്പില്‍ സതീശന്റ തറവാട് വിട്ടിലാണ് കഴിഞ്ഞദിവസം മോഷണ ശ്രമം നടന്നത്.
രാത്രി 12ഓടെയായിരുന്നു സംഭവം. വാതിലില്‍ ശക്തമായി മുട്ടിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്തെ ബള്‍ബുകള്‍ പ്രകാശിപ്പിച്ചതോടെ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് പരിസരവാസികളും പൊലിസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
മാവൂര്‍ കച്ചേരികുന്ന് പ്രദേശത്ത് കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ആറാമെത്ത മോഷണ ശ്രമമാണിത്. കാടുകയറി ജീര്ണാവസ്ഥയില് കഴിയുന്ന ഗ്രാസിം ക്വാര്‍ട്ടേഴ്സുകള്‍ താവളമാക്കിയാണ് മോഷ്ടാക്കളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്ത് തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളോളമായി. ഇതു മോഷ്ടാക്കള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും തുണയായിരിക്കുകയാണ്.
തെരുവുവിളക്കുകള്‍ കത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കച്ചേരി റസിഡന്‍സി അസോസിയേഷന് മാവൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മാവൂര്‍ കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല. സാമൂഹ്യവിരുദ്ധരുടെ ഇടത്താവളമായ ഗ്രാസിം ക്വാര്ട്ടേഴ്സുളില് കാടു വെട്ടിത്തെളിയിക്കുകയും ഇവിടെ കാവലിനു പാറാവുകാരനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കച്ചേരി റസിഡന്‍സി അസോസിയേഷന് ഇന്നലെ വീണ്ടും ഗ്രാസിം ജനറല്‍ മാനേജര്‍ കേണല്‍ മനുവിനെ കണ്ടു. പ്രശ്നങ്ങള്‍ പരിഹരിക്കാത്തപക്ഷം പ്രക്ഷോഭവും നിയമനടപടിയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."