ഭിന്നശേഷി കുട്ടികള്‍ക്ക് പരീക്ഷാസഹായത്തിന് നടപടി വേണം: ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നല്‍കിയിട്ടുള്ള അംഗവൈകല്യത്തിനും പഠന വൈകല്യത്തിനുമുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള കുട്ടികള്‍ക്ക് നടപ്പു വിദ്യാഭ്യാസ വര്‍ഷം പരീക്ഷ എഴുതുന്നതിന് ആവശ്യമായ സവിശേഷ സഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്മാന് പി. സുരേഷ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മാര്‍ച്ച് 10നു പരീക്ഷ തുടങ്ങാനിരിക്കെ, മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പുതിയ ഫോര്‍മാറ്റില്‍ വേണമെന്നും 40 ശതമാനം പഠനവൈകല്യം കാണിച്ചു കൊണ്ട് സര്‍ട്ടിഫിക്കറ്റ് വേണമെന്നുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ.ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതേണ്ട നിരവധി ഭിന്നശേഷി, പഠനവൈകല്യ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പ്രശ്നങ്ങളുടെ പേരില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."