HOME
DETAILS

കിഴക്കോത്ത് പേവിഷ ബാധയേറ്റ് പശുക്കള്‍ ചത്തു; ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത്

  
backup
January 30 2019 | 04:01 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b5%e0%b4%bf%e0%b4%b7-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%af%e0%b5%87%e0%b4%b1

കൊടുവള്ളി: കിഴക്കോത്ത് പേവിഷ ബാധയേറ്റ് രണ്ടു പശുക്കള്‍ ചത്തു. മറിവീട്ടില്‍ താഴം കിഴക്കേടത്ത് ഹരിദാസന്‍, മേലെ പൊയില്‍ മുരളീധരന്‍ എന്നിവരുടെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. ചത്ത പശുക്കളെ പൂക്കോട് വെറ്ററിനറി കോളജില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.  വെള്ളാറമ്പാറ മലയില്‍ സുധാകരന്റെ പശുക്കുട്ടി ചത്തെങ്കിലും ഇത് പേവിഷ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കൊടുവള്ളി നഗരസഭയുടെയും കിഴക്കോത്ത് പഞ്ചായത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞയാഴ്ച നിരവധി കുട്ടികളെ നായ കടിച്ചിരുന്നു. നായയെ പിന്നീട് നാട്ടുകാര്‍ പിടികൂടി പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പേവിഷ ബാധയേറ്റാണ് പശുക്കള്‍ ചത്തതെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസയിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പശുക്കളുമായി ഇടപഴകിയവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ജബ്ബാര്‍, മെംബര്‍മാരായ ഇന്ദു സനിത്ത്, ഗീത വെള്ളിലാട്ട് പൊയില്‍, റജ്‌ന കുറുക്കാംപൊയില്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതാകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ, ശുക്കൂര്‍, കെ. ഫവാസ്, ചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago