HOME
DETAILS

പുതിയ കൊവിഡ്19 കേസുകള്‍ റിപ്പോർട്ട് ചെയ്തില്ല, സഊദിയിൽ ചികിത്സയിലുള്ളത് അഞ്ചു പേ൪ മാത്രം

  
backup
March 07 2020 | 10:03 AM

no-new-cases-in-saudi
  •  

ജിദ്ദ: സഊദിയിൽ നിലവിൽ കൊവിഡ് 19 ബാധിച്ച അഞ്ചു പേരുടെയും ചികിത്സ തുടരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച പകലുമായി രോഗം സ്ഥിരീകരിച്ച നാലുപേരും ചികിത്സയിൽ തന്നെയാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവർ നിരീക്ഷണത്തിലാണ്. സ്രവങ്ങൾ എടുത്ത് പരിശോധിക്കുന്നുണ്ട്.

 

അതേസമയം വ്യാഴാഴ്ചക്ക് ശേഷം പുതിയ കൊവിഡ് 19 കേസുകളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാനിൽ പോയി വന്നവരിൽ മാത്രമേ രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. നാലുപേർക്ക് ഇറാനിൽ നിന്ന് നേരിട്ടും അതിലൊരാളുടെ ഭാര്യയ്ക്ക് അയാളിൽ നിന്നും രോഗം പകരുകയായിരുന്നു. ഈ അഞ്ചുപേരും സഊദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണുള്ളത്. ഇവർ ഇവിടുത്തുകാരാണ്. മൂന്നു പേര്‍ ഒരുമിച്ചാണ് ഇറാനില്‍ നിന്നും ബഹ്റൈന്‍ വഴി സഊദിയിലെത്തിയത്. മറ്റൊരാള്‍ ഇറാനില്‍ നിന്ന് കുവൈത്ത് വഴിയും. ഇയാളുടെ ഭാര്യക്ക് ഇയാളില്‍ നിന്നാണ് കൊവിഡ് 19 പകര്‍ന്നത്. അഞ്ചുപേരുടേയും നില ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സ്രാവ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇവരുടെ നിരീക്ഷണം തുടരും.

 

രോഗം സ്ഥിരീകരിക്കപ്പെട്ടവർ ഇറാനിൽ പോയ കാര്യം ആദ്യം മറച്ചുവെച്ചിരുന്നു. അത് രോഗനിർണയത്തിനും ചികിത്സക്കും കാലതാമസമുണ്ടാക്കി. ഇനി അതുണ്ടാവരുത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇറാനിൽ പോയി വന്നവരുണ്ടെങ്കിൽ അക്കാര്യം മറച്ചുവെക്കരുതെന്നും എത്രയും വേഗം 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്താണെങ്കിൽ +966920005937 എന്ന നമ്പറിൽ വിളിക്കണം. പുറത്തുപോയി വന്നവരെയെല്ലാം ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനം രാജ്യത്തുടനീളം ശക്തമാക്കിയിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം സഊദി പൗരന്മാർ തങ്ങളുടെ രാജ്യത്ത് എത്തുന്നത് ഇറാൻ മറച്ചുവെക്കുകയാണെന്നും പാസ്പോർട്ടിൽ എമിഗ്രേഷൻ മുദ്ര പതിക്കുന്നില്ലെന്നും സഊദി അറേബ്യ. ഇത് കാരണം ഇറാനിൽ പോയി മടങ്ങിവന്നവർ സഊദി അതിർത്തി കവാടങ്ങളിൽ അക്കാര്യം മറച്ചുവെക്കാനും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാനും ശ്രമിക്കുന്നു. നിരുത്തരവാദപരമായ ഈ പ്രവൃത്തിയിലൂടെ മറ്റ് രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ഇറാൻ നേരിട്ട് പങ്ക് വഹിക്കുകയാണെന്നും സഊദി ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago