മുഴങ്ങല്ലൂര്‍ അങ്കണവാടിയുടെ തുടര്‍ പ്രവൃത്തികള്‍ പാതിവഴിയില്‍
പുളിക്കല്‍: ആല്‍പ്പറമ്പ് തുപ്പിലിക്കാട്ട് ഫാത്തിമ ഹജ്ജുമ്മ സ്മാരക മുഴങ്ങല്ലൂര്‍ അങ്കണവാടിയുടെ തുടര്‍ പ്രവൃത്തികള്‍ പാതിവഴിയില്‍. പഞ്ചായത്തിന്റെ ശ്രമഫലമായി ചുറ്റുമതില്‍ കെട്ടാനും ജനവാതിലിന് പൊളിവെക്കാനും, മുറ്റം ഇന്റര്‍ ലോക്ക് ചെയ്യാനുമായി ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ കരാറുകാരന് പ്രവൃത്തികള്‍ തുടങ്ങി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കൊണ്ടോട്ടി ഐ.സി.ഡി.എസിനു കീഴില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന അങ്കണവാടിയാണ് മുഴങ്ങല്ലൂര്‍ 32ാം അങ്കണവാടി. അറുപതോളം വിദ്യാര്‍ഥികളാണ് അങ്കണവാടിയില്‍ പഠിക്കുന്നത്.
അങ്കണവാടിയുടെ പിറക് ഭാഗം പത്ത് അടിയോളം താഴ്ചയുള്ള സ്ഥലമായതിനാല്‍ ചുറ്റുമതില്‍ കെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു.ശൗചാലയത്തിന് പൊളിയില്ലാത്തതിനാല് സ്വകാര്യവ്യാക്തികളുടെ സ്ഥലത്താണ് ഉപയോഗിക്കുന്നത്. നേരത്തെ വാടക കെട്ടിടത്തിലായിരുന്ന അങ്കഇവാടി സ്വാകാര്യ വ്യക്തി സൗജന്യമായി നല്കിയ സ്ഥലത്താണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."