വെള്ളറടയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 28 പേര്‍ക്കു പരുക്ക്
വെള്ളറട: പേരേക്കോണം ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 28 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയില്‍ നിന്നു വാഴിച്ചല്‍ വഴി ചെമ്പകപ്പാറയിലേക്ക് പോകുകയായിരുന്ന ബസും വെള്ളറടയില്‍ നിന്നും മണക്കാലവഴി മെഡിക്കല്‍ കോളജിലേക്കു പോകുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡ്രൈവര്‍ ദൂരെ തെറിച്ചുവീണു.
അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ പ്രദീപ്, വാഴിച്ചല്‍ സ്വദേശി ശാന്ത, പേരേക്കോണം സ്വദേശി രമണി, കൂട്ടപ്പൂ സ്വദേശി പ്രഭ, വാഴിച്ചല്‍ സ്വദേശി കളായ ജയകുമാരി, സ്‌നേഹ, അനീഷ്, കൂട്ടപ്പൂ സ്വദേശി രാധ, അണമുഖം സ്വദേശി കത്രീന, അമ്പൂരി സ്വദേശി ജോസഫ്, വാഴിച്ചല്‍ സ്വദേശി സൗമ്യ, കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ രാജീവ്, മലപ്പുറം സ്വദേശി ജോര്‍ജ്, വാഴിച്ചല്‍ സ്വദേശി മഞ്ചു, ശൂരവക്കാണി സ്വദേശി സുമ, വാഴിച്ചല്‍ സ്വദേശി ലീമ, വാവോട് സ്വദേശി വിമല, ചെമ്പകപ്പാറ സ്വദേശിനി വിനീത, മണക്കാല സ്വദേശി ലാലി, കൂട്ടപ്പൂ സ്വദേശി രാധ, അമ്പൂരി സ്വദേശി ലൈജു,
വെള്ളറട ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ രേഖ, ചെമ്പകപ്പാറ സ്വദേശി ജയലക്ഷ്മി, കൂട്ടപ്പൂ സ്വദേശി വിജയമ്മ, പുനലാല്‍ സ്വദേശി ലളിതമ്മ, വാഴിച്ചല്‍ സ്വദേശികളായ വല്‍സല, രാധ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ 25 പേരെ തിരുവനന്തപുരം മെഡിക്കല്‍കോളജിലും മൂന്നുപേരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. നിരവധിപേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. റോഡിലെ കൊടുംവളവാണ് അപകടകാരണമെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്യന്‍കോട് പൊലിസ് രക്ഷാപ്രവര്‍ത്തനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."