രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം: മന്ത്രി
തിരുവനന്തപുരം: ചുമ, പനി, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉത്സവങ്ങളും ആഘോഷങ്ങളും പോലുള്ള ആള്‍ക്കൂട്ടത്തില്‍നിന്നു സ്വയം ഒഴിഞ്ഞ് നില്‍ക്കണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ.
അവരുടെ സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കും അതാണ് നല്ലത്. അല്ലാതെ ഉത്സവങ്ങളോ ആഘോഷങ്ങളോ വിലക്കേണ്ട യാതൊരു സാഹചര്യവും കേരളത്തിലില്ല.
നിലവില്‍ കേരളത്തിലുള്ള ആരുടേയും പരിശോധനാ ഫലം പോസിറ്റീവല്ല. എങ്കിലും കൂടുതല്‍ ലോക രാജ്യങ്ങളിലേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ആറ്റുകാലില്‍ പൊങ്കാലയ്ക്കായി ആരോഗ്യവകുപ്പ് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഉത്സവാഘോഷങ്ങള്‍ നടത്തുന്ന സംഘാടകര്‍ തന്നെ ബോധവത്ക്കരണം നടത്തേണ്ടതാണ്.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം. കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. എല്ലാവരും കൂടി ശ്രദ്ധിച്ചാല്‍ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാം. റെയില്‍വേ സ്റ്റേഷനിലുള്ളവരെ എല്ലാവരേയും പരിശോധിക്കാന്‍ കഴിയില്ല. അതിനാല്‍ ശക്തമായ ബോധവത്ക്കരണമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."