HOME
DETAILS

മെഡിക്കല്‍ കോളജ് എസ്.എ.ടിയില്‍ ശിശു മരണം; ദുരൂഹതയുണ്ടെന്നു മാതാപിതാക്കള്‍

  
backup
March 07 2017 | 19:03 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e-%e0%b4%9f%e0%b4%bf

മെഡിക്കല്‍ കോളജ്: എസ്.എ.ടി ആസ്പത്രിയില്‍ ഇന്നലെ രാവിലെ ആറ്റിങ്ങല്‍ ആലങ്കോട് പടിഞ്ഞാട്ടുവിള വീട്ടില്‍ ഷിബു-ശില്പ ദമ്പതികളുടെ പത്തു ദിവസം പ്രായമായ ഇരട്ടക്കുട്ടികളില്‍ ഒരു കുട്ടി മരിച്ചു. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടു മാതാപിതാക്കള്‍ മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തിയ പൊലിസ് ആസ്പത്രി അധികൃതര്‍ക്കെതിരേ കേസ് എടുത്തു. ഇക്കഴിഞ്ഞ  ഇരുപത്തി അഞ്ചാം തിയതിയാണ് ശില്‍പ്പ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ജനന സമയം കുഞ്ഞുങ്ങളുടെ ഭാരം യഥാക്രമം ഒന്നര കിലോഗ്രാമും തൊള്ളായിരം ഗ്രാമുമായിരുന്നു. ഭാരക്കുറവായതിനാല്‍ ജനിച്ച ഉടന്‍ തന്നെ കുഞ്ഞുങ്ങളെ ന്യൂ ബോണ്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണം നല്‍കി.
ഒന്നര കിലോഗ്രാം ഭാരമുള്ള കുഞ്ഞിന്റെ നില മെച്ചപ്പെട്ടതിനാല്‍ 26നു  വൈകുന്നേരം എസ്.എന്‍.സി.യുവിലേക്ക് മാറ്റി. ഈ കുഞ്ഞിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മദര്‍ ഇന്‍ നഴ്‌സറിയില്‍ പ്രവേശിപ്പിച്ച് അമ്മയോടൊപ്പമാക്കുകയായിരുന്നു. ഇതിനിടെ അവിടെ കിടന്ന ഒരമ്മയ്ക്ക് ചിക്കന്‍പോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടു. വേണ്ടത്ര ശ്രദ്ധയും പരിചരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി എന്നാണു ആസ്പത്രി അധികൃതര്‍ പറയുന്നത്. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മനസിലാക്കി 24 മണിക്കൂറിന് ശേഷം സാധാരണ ചെയ്യാറുള്ളതുപോലെ ഈ കുഞ്ഞിനെ പേ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ഞായറാഴ്ച കുഞ്ഞിന് ശ്വാസ തടസം ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും ന്യൂ ബോണ്‍ ഐ.സി.യുവില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ കുഞ്ഞിന്റെ നില വഷളാവുകയും ബി.പി കുറയുകയും ഷോക്ക് എന്ന അവസ്ഥയില്‍ എത്തുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണു ആസ്പത്രി അധികൃതരുടെ വിശദീകരണം. അതേസമയം പ്രതിരോധ മരുന്ന് നല്‍കുന്നതില്‍ അപാകതയുണ്ടായി എന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഷിബുവിന്റെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago