വാടാനപ്പള്ളി പഞ്ചായത്തിലെ വളം വിതരണത്തിലെ ക്രമക്കേട്: വിജിലന്‍സിന് പരാതി നല്കി
വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ വളം വിതരണത്തിലുണ്ടായ ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.വളം സ്വന്തമായി നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്ന് വളം വാങ്ങണമെന്നാണ് പദ്ധതി രേഖയിലെ നിബന്ധന. എന്നാല്‍ മോട്ടോര്‍ മാത്രം നിര്‍മ്മിക്കുന്ന റയ്ക്കോ എന്ന സ്ഥാപനത്തിന് വളം ഇറക്കാന്‍ രഹസ്യമായി പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.
സി.പി.എം നേതൃത്വം നല്കുന്ന തൃത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ലൈസന്‍സ് പുതുക്കാതെയാണ് വളം വിതരണം നടത്തുന്നത്. തുടര്‍സമരങ്ങളുടെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും കൃഷിഭവനിലേക്കും മാര്‍ച്ച് നടത്തുമെന്നു നേതാക്കള്‍ അറിയിച്ചു. ഡി.സി.സി അംഗം സി.എം.നൗഷാദ്, ഇ.ബി ഉണ്ണികൃഷ്ണന്, പി.എസ്.സുരത്ത്കുമാര്, ഗില്‍സാ തിലകന്, എ.ടി അബ്ദുള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."