HOME
DETAILS
MAL
ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പൊലിസിന്റെ എഴുത്തു ശിക്ഷ
backup
June 17 2016 | 22:06 PM
എടവണ്ണപ്പാറ: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചവര്ക്കു പൊലീസിന്റെ എഴുത്തു ശിക്ഷ. ജില്ലാ പൊലിസ് മേധാവി രേധേഷ് കുമാര്‍ ബെഹറയുടെ പ്രത്യേക നിര്‍ദേശ പ്രകാരം വാഴക്കാട് പൊലീസ് സ്റ്റേഷന് പരിസരത്തു നടത്തിയ പരിശോധനയില്‍ പിടികൂടിയ പതിനഞ്ചോളം ആളുകള്‍ക്കാണു പൊലീസ് എഴുത്തു ശിക്ഷ നല്‍കിയത്. ഇനി ഞാന്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുകയില്ല എന്നു നൂറു മുതല്‍ അഞ്ഞൂറു വരെ എഴുതിച്ചാണു ശിക്ഷ നടപ്പാക്കിയത്.
ട്രാഫിക് ബോധവല്കരണം നടത്തി അപകട മരണങ്ങള് കുറക്കുന്നതില്‍ പ്രത്യേകം താല്പര്യം കാണിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നടപടികളുടെ ഭാഗമായിട്ടാണു എഴുത്തു ശിക്ഷയെന്ന് പൊലീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."