HOME
DETAILS

കണ്ണൂരിലെ പുലി പൂര്‍ണ ആരോഗ്യവാന്‍

  
backup
March 07 2017 | 20:03 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%86%e0%b4%b0

കണ്ണൂര്‍: മൂന്ന് സിംഹങ്ങള്‍ കഴിയുന്ന തിരുവനന്തപുരം നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ കണ്ണൂരിലെ പുലി പൂര്‍ണ ആരോഗ്യത്തോടെ കഴിയുന്നു. വരുന്ന ഒരാഴ്ചയോളം ഇവിടെ കഴിഞ്ഞ ശേഷമായിരിക്കും പുലിയെ കാട്ടിലേക്കു വിടുക. തിങ്കളാഴ്ച രാത്രിയോടെയാണ് കണ്ണൂരില്‍ നിന്നു പുലിയുമായുള്ള സംഘം നെയ്യാറിലെത്തിയത്. രാത്രി തന്നെ പുലി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിരുന്നു.
ഇന്നലെ രാവിലെ പാര്‍ക്ക് വാര്‍ഡന്‍ കൊടുത്ത കോഴി ഇറച്ചി നിമിഷനേരം കൊണ്ട് തിന്നുതീര്‍ത്ത് കൂട്ടില്‍ കഴിയുകയാണ് കക്ഷി. മൂന്ന് സിംഹങ്ങളെയും രാവിലെ കൂട്ടില്‍ നിന്നും ഇറക്കാറുണ്ടെങ്കിലും പുലിയെ മറ്റെവിടേക്കും മാറ്റിയിട്ടില്ല. കണ്ണൂരില്‍ നിന്നു കൊണ്ടുപോകുമ്പോള്‍ ആളുകള്‍ കല്ലെറിഞ്ഞതിന്റെ പാടുകള്‍ മാഞ്ഞുപോയിട്ടുണ്ട്. കാട്ടിലേക്ക് വിടുമ്പോള്‍ തിരിച്ചറിയാനുള്ള അടയാളമോ ചിപ്പ് സംവിധാനമോ പുലിക്ക് ഘടിപ്പിക്കാനും ആലോചനയുണ്ട്. ഒരോ ദിവസവും ആരോഗ്യ നില പരിശോധിച്ചതി നു ശേഷം മാത്രമേ നെയ്യാര്‍ വനമേഖലയിലെ കാട്ടിലേക്ക് വിടുകയുള്ളൂവെന്ന് വന്യജീവി സങ്കേതം അധികൃതര്‍ അറിയിച്ചു. കേരളത്തിലെ കാടുകളില്‍ സാധാരണ കണ്ടുവരുന്ന ഇനമായതിനാല്‍ പുലിക്ക് നെയ്യാറിലെ കാടുമായി പൊരുത്തപ്പെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കണ്ണൂര്‍ നഗരത്തില്‍ പുലി എത്തിയത് ട്രെയിന്‍ വഴിയോ ലോറിയുടെ പിന്നില്‍ കയറിയോ ആണെന്ന നിഗമനത്തിലാണ് വനപാലകര്‍. കാട്ടില്‍ നിന്നു പുറത്തുചാടി വാഹനങ്ങളിലും മറ്റും എത്തുന്നത് നേരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും വനപാലകര്‍ പറയുന്നു.

 


പുലിയിറങ്ങിയതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി


കണ്ണൂര്‍: പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മൂലം വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി. കണ്ണൂര്‍ കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ മോഹനനാണ് പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ നാലുപേര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടിയെടുക്കണമെന്നും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന വന്യജീവികളുടെ പരാക്രമത്തില്‍ വന്‍തോതിലുള്ള വിളനാശവും ഉണ്ടാകുന്നതായും പരാതിയില്‍ പറയുന്നു. ചീഫ് സെക്രട്ടറി, വനം വന്യജീവി സംരക്ഷണ വകുപ്പ് സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണു പരാതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago