മത്സ്യഫെഡ് പിരിച്ചുവിട്ടതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന്
ആലപ്പുഴ: മത്സ്യഫെഡ് ഭരണസമിതിയെ പിരിച്ചുവിട്ട ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പുറത്താക്കപ്പെട്ട ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ വി ദിനകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദേശീയതലത്തില്‍ അംഗീകാരം ലഭിച്ച ഫെഡിനെ അനധികൃതമായി പിരിച്ചുവിട്ടത് വകുപ്പ് മന്ത്രിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിലാണ്. തനിക്കെതിരെ കെട്ടിച്ചമച്ച പതിനാല് ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. സഹകരണ നിയമം 32(1) പ്രകാരം രജിസ്ട്രാര്‍ തനിക്ക് നല്‍കിയ നോട്ടീസിന് രേഖാമൂലവും നേരിട്ടും മറുപടി നല്‍കിയിട്ടുള്ളതാണ്. എന്നിട്ടും ദുരാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണസമിതിയെ പിരിച്ചുവിടുകയായിരുന്നു. സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ജീവനക്കാരെ നിയോഗിച്ചതും മത്സ്യതൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും നല്‍കിയതാണ് പ്രധാന ആക്ഷേപം.
ചെയര്‍മാന്റെ ദുരിതാശ്വാസ നിധിയില്‍നിന്നും തുക അനുവദിച്ചതും അഴുമതിയുടെ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്.
ചെയര്‍മാന്‍ ആലപ്പുഴക്കാരനായതിനാല്‍ സ്വന്തം നാട്ടുകാര്‍ക്ക് വഴിവിട്ട് സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നതെന്ന് ദിനകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."