HOME
DETAILS

എസ്.എം.എഫ് ഉമറാ കോണ്‍ഫറന്‍സിനു സമാപ്തി

  
backup
January 30 2019 | 19:01 PM

smf-conference

 


വാദി അറഫ (ഹിദായ നഗര്‍, ചെമ്മാട്): സാമൂഹിക ശാക്തീകരണ പദ്ധതികളുമായി സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന ഉമറാ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ പ്രത്യേകം സജ്ജമാക്കിയ വാദീ അറഫയില്‍ നടന്ന ഏകദിന സംസ്ഥാന ഉമറാ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ വിവിധ മഹല്ലുകളില്‍ നിന്നുള്ള ആറായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. തൃശൂര്‍ ദേശമംഗലത്ത് നടന്ന 'വാദി ഖുബാ'യുടെയും കാസര്‍കോട് കൈതക്കാട് നടന്ന 'ലൈറ്റ് ഓഫ് മദീന'യുടെയും തുടര്‍ച്ചയായിട്ടാണ് ദാറുല്‍ഹുദായില്‍ 'വാദി അറഫ' ഒരുക്കിയത്.
എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉമറാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, എം.പി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, എസ്.കെ ഹംസ ഹാജി പയ്യന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു. യു.ശാഫി ഹാജി സ്വാഗതവും പ്രൊഫ.തോന്നക്കല്‍ ജമാല്‍ നന്ദിയും പറഞ്ഞു. പിന്നീട് ലൈറ്റ് ഓഫ് മദീന റിവ്യു വിഷ്വല്‍ നടന്നു. ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ അവതരണം നിര്‍വഹിച്ചു.
രാവിലെ ഒന്‍പതിനു സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, യു. ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറയില്‍ നടന്ന സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം ഹാജി. എ മരക്കാര്‍ ഫൈസി നേതൃത്വം നല്‍കി. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി.
'സംതൃപ്ത കുടുംബം' സെഷന്‍ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വി മുഹമ്മദലി മാസ്റ്റര്‍, ഹക്കീം മാസ്റ്റര്‍ മാടക്കല്‍ വിഷയാവതരണം നടത്തി. സി.ടി അബ്ദുല്‍ ഖാദിര്‍ സ്വാഗതവും ഒ.എം ശരീഫ് ദാരിമി നന്ദിയും പറഞ്ഞു.
'ധനകാര്യം: വിനിമയവും' വിശുദ്ധിയും സെഷന്‍ ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു. എം.പി മുസ്തഫല്‍ ഫൈസി അധ്യക്ഷനായി. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുനീര്‍ ഹുദവി ഫറോക്ക് എന്നിവര്‍ വിഷയാവതരണം നടത്തി. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും ഇസ്മാഈല്‍ ഹുദവി ചെമ്മാട് നന്ദിയും പറഞ്ഞു.
'സംഘര്‍ഷ രഹിത സമൂഹം' സെഷന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് അധ്യക്ഷനായി. ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, ബശീര്‍ വെള്ളിക്കോത്ത്, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ പ്രസംഗിച്ചു.
സമാപന സെഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 'വാദീ അറഫ'യുടെ സന്ദേശപ്രഭാഷണം നടത്തി. സമാപന പ്രാര്‍ഥനയ്ക്ക് എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. നാസര്‍ ഫൈസി കൂടത്തായി ആമുഖവും എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates: ഇന്ന് മഴയ്ക്ക് സാദ്ധ്യതയില്ല, ശക്തമായ കാറ്റ് ഉണ്ടാകും കടൽ പ്രക്ഷുബ്ധമാകും: യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ ഇങ്ങനെ

uae
  •  4 days ago
No Image

കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ

Kerala
  •  5 days ago
No Image

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

Kerala
  •  5 days ago
No Image

മലപ്പുറം തലപ്പാറയിൽ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-25-02-2025

PSC/UPSC
  •  5 days ago
No Image

UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല

uae
  •  5 days ago
No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  5 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  5 days ago
No Image

'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍

National
  •  5 days ago
No Image

പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

uae
  •  5 days ago