HOME
DETAILS

വെനസ്വലന്‍ പ്രതിപക്ഷ നേതാവിന് രാജ്യം വിടുന്നതിന് വിലക്ക്

  
backup
January 30 2019 | 19:01 PM

%e0%b4%b5%e0%b5%86%e0%b4%a8%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4

 


കാരക്കസ്: വെനസ്വലന്‍ പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്‌തോക്ക് രാജ്യംവിടുന്നതിന് സുപ്രിംകോടതി വിലക്ക്. ഗെയ്‌തോയുടെ ബാങ്ക് അക്കൗണ്ടുകളും കോടതി മരവിപ്പിച്ചു.
പ്രതിപക്ഷ നേതാവിനെതിരേ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ടരക് വെല്യം സാബ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കോടതി നടപടി. പ്രാഥമിക അന്വേഷണം പൂര്‍ത്തീകരിക്കുന്നതുവരെ ഗെയ്‌തോ രാജ്യംവിടരുതെന്നും രാജ്യത്തെ സമാധാനത്തിന് പ്രതിസന്ധിയുണ്ടാക്കാന്‍ അദ്ദേഹം കാരണമായെന്നും സുപ്രിംകോടതി പ്രസിഡന്റ് മൈക്കല്‍ മോറന്‍ പറഞ്ഞു.
വെനസ്വലന്‍ പ്രസിഡന്റായി ഗെയ്‌തോ കഴിഞ്ഞ ആഴ്ച സ്വയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോടതിയുടെ നടപടി. എന്നാല്‍ തനിക്കെതിരേയുള്ള നടപടിയില്‍ പുതുമയൊന്നുമില്ലെന്ന് കോടതി വിധിക്ക് പിന്നാലെ ഗെയ്‌തോ പ്രതികരിച്ചു. തന്നെ വേട്ടയാടുമെന്നുള്ള ഭീഷണി തള്ളിക്കളയുന്നില്ല. എവിടെയും പോകുന്നില്ല, രാജ്യത്തിരുന്ന് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ വെനസ്വലന്‍ കോടതി വിധിക്കെതിരേ ഭീഷണിയുമായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ രംഗത്തെത്തി. ഗെയ്‌തോക്കെതിരേ നടപടിയെടുക്കുന്നവരും വെനസ്വലയുടെ ജനാധിപത്യം അട്ടിമറിക്കാനുമുള്ള നീക്കം നടത്തുന്നവരും ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ബാള്‍ട്ടന്‍ പറഞ്ഞു.
ഇതിനിടെ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാണെന്ന് വെനസ്വലന്‍ പ്രസിഡന്റ് മദുറോ അറിയിച്ചു. രാജ്യത്തിന്റെ നന്മക്കായി ചര്‍ച്ചനടത്താന്‍ തയാറാണെന്നാണ് അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago