പുതിയ സ്റ്റാന്റില്‍ പൊതുയോഗങ്ങള്‍ പതിവാകുന്നു; യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതം
കൊയിലാണ്ടി: ബസ് സ്റ്റാന്റ് കൈയേറി പൊതുയോഗങ്ങള്‍ പതിവാകുന്നത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമാകുന്നു. കൊയിലാണ്ടി പുതിയ സ്റ്റാന്റില്‍ കിഴക്ക് താമരശ്ശേരി ബസുകള്‍ നിര്‍ത്തിയിടുന്ന ഭാഗത്താണ് ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് മണിക്കൂറുകളോളം പ്രഭാഷണങ്ങള്‍ നടക്കുന്നത്.
ശബ്ദകോലാഹലങ്ങളും ഗതാഗത തടസങ്ങളുമാണ് ഏവര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ശബ്ദകോലാഹലങ്ങള്‍ കാരണം ബസുകള്‍ കയറിയിറങ്ങുന്നത് ശ്രദ്ധയില്‍പ്പെടാതെ അപകടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. കൊയിലാണ്ടി നഗരത്തില്‍ പൊതുയോഗങ്ങള്‍ നടത്തുവാന്‍ പ്രത്യേക സൗകര്യമില്ലാത്തതാണ് പൊതുയോഗങ്ങള്‍ ജനത്തിന് ദുരിതമായി ബസ് സ്റ്റാന്റില്‍ എത്തുന്നത്. പ്രധാനമന്ത്രിമാരായിരുന്ന നെഹ്‌റു, ഇന്ദിരയുമൊക്കെ പ്രസംഗിച്ച കൊയിലാണ്ടി ഹൈസ്‌കൂള്‍ മൈതാനിയായിരുന്നു വലിയ സമ്മേളനങ്ങള്‍ക്കും ചെറിയ പൊതുയോഗങ്ങള്‍ക്കും മുന്‍കാലങ്ങളില്‍ വേദിയായിരുന്നത്. മൈതാനം സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറിയ അധികൃതരുടെ നടപടിയാണ് കൊയിലാണ്ടിക്കാര്‍ക്ക് ഒത്ത് കൂടാന്‍ ഇടമില്ലാത്തതരത്തില്‍ ദുരിതാവസ്ഥയിലായത്. സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും എത്രയും വേഗം മൈതാനം തിരിച്ച് വാങ്ങി പൊതു സ്ഥലമായി പ്രഖ്യാപിക്കുകയാണെങ്കില്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."