HOME
DETAILS

ഇമ്പിച്ചിബാവ ഭവനപദ്ധതി: തുക അക്കൗണ്ടിലെത്തിയിട്ടും ഗുണഭോക്താക്കള്‍ അറിഞ്ഞില്ല

  
backup
January 31 2019 | 02:01 AM

%e0%b4%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ac%e0%b4%be%e0%b4%b5-%e0%b4%ad%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

കോഴിക്കോട്: ഇമ്പിച്ചിബാവ ഭവനനിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കളുടെ അവലോകന യോഗം ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഹാളില്‍ നടന്നു. 70 ശതമാനം ഫണ്ടുപയോഗിച്ച പദ്ധതിയില്‍ ശേഷിക്കുന്ന 30 ശതമാനം ഫണ്ടുകൂടി വിനിയോഗിക്കുന്നതിന്റെ ഭാഗമായാണു ഗുണഭോക്താക്കളുടെ യോഗം വിളിച്ചുചേര്‍ത്തത്. 52 ഗുണഭോക്താക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
എന്നാല്‍ പദ്ധതിയുടെ ഭാഗമായി അനുവദിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് എത്തിയിട്ടു പോലും അത് അറിയാത്തവരും യോഗത്തില്‍ പങ്കെടുത്തവരിലുണ്ടായിരുന്നു.
അനുവദിച്ച തുക പൂര്‍ണമായും കാര്യക്ഷമമായി ചെലവഴിച്ച ശേഷം പദ്ധതിയിലേക്ക് 75 ലക്ഷം രൂപ കൂടി അനുവദിച്ചുകിട്ടാനുള്ള ശ്രമത്തിലാണു ന്യൂനപക്ഷ വകുപ്പ്.
വിധവകളോ വിവാഹബന്ധം വേര്‍പ്പെടുത്തിയവരോ, ഭര്‍ത്താവ് കാണാതായവരോ ആയ മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന, പാഴ്‌സി, ബുദ്ധ, സിഖ് വിഭാഗങ്ങളില്‍പെട്ടവരാണ് ഈ പദ്ധതിയിലെ ഗുണഭോക്താക്കള്‍.  പദ്ധതിയിലെ ഭവന നിര്‍മാണങ്ങള്‍ക്കു സാങ്കേതിക തടസം ഉണ്ടാകുന്നത് നിലം, പാടം, തീരദേശം എന്നിവയുമാണു ബന്ധപ്പെട്ടാണ്. അത്തരം പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം നിയമത്തിന്റെ പരിധിയില്‍നിന്നു പരിഗണിക്കാന്‍ വകുപ്പ് ശ്രമിക്കുന്നുണ്ട്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ യോഗം വിലയിരുത്തി.
യോഗത്തില്‍ ഡയരക്ടര്‍ എ.ബി മൊയ്തീന്‍കുട്ടി, സീനിയര്‍ ക്ലര്‍ക്കുമാരായ ടി.കെ അബ്ദുല്‍ നാസര്‍, എം. ബസന്ത്, ഹുസൂര്‍ ശിരസ്തദാര്‍ കലാഭാസ്‌കര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  25 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  35 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  43 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago