HOME
DETAILS
MAL
യമനില്‍ യുഎന്‍ സംഘത്തെ വിമത ഹൂതി വിഭാഗം തടഞ്ഞു
backup
March 08 2017 | 06:03 AM
റിയാദ്: യമനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ട് പഠിക്കുന്നതിനായെത്തിയ ഐക്യരാഷ്ട്ര സഭ സംഘത്തെ വിമത ഹൂതി വിഭാഗം തടഞ്ഞു. തലസ്ഥാന നഗരിയായ സന്‍ആ, ഹൂതി വിഭാഗത്തിനു കീഴിലുള്ള പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കാതെയാണ് തിരിച്ചയച്ചത്.
യുഎന്‍ സംഘത്തെ തടഞ്ഞത് ജനതയെയും യുഎന്നിനെയും ബാധിക്കുന്ന വ്യക്തമായ ലംഘനമാണെന്ന് യു എന്‍ സംഘ കോ ഓര്‍ഡിനേറ്റര്‍ അഹമദ് ഹിമ്മിച്ച് യമന്‍ പ്രധാനമന്ത്രി അഹ് മദ് ബിന്‍ ദാഗിറു മായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
അതിനിടെ, തായിസ് പ്രദേശത്ത് ഹൂതികളും വിമത വിഭാഗമായ മുന്‍ പ്രസിഡന്റ് സാലിഹ് വിഭാഗവും സംയുക്തമായി സര്‍ക്കാര്‍ സൈന്യത്തിനെതിരെ നടത്തിയ റെയ്ഡില്‍ 14 സിവിലിയന്മാര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."