HOME
DETAILS

പൗരത്വ പ്രക്ഷോഭ പരിപാടികള്‍ കൂത്താട്ടവും പ്രഹസനവുമാക്കരുത്: ജിഫ്‌രി തങ്ങള്‍-വീഡിയോ

  
backup
March 10 2020 | 14:03 PM

caa-protest-of-iuml-must-be-under-religious-limit123

 


കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന സമര പ്രക്ഷോഭ പരിപാടികള്‍ കൂത്താട്ടും പ്രഹസനവുമാക്കി മാറ്റരുതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പൗരത്വനിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഷഹീന്‍ബാഗ് സ്‌ക്വയറിന്റെ 39ാം ദിന സമരപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിനാണ് രാഷ്ട്രീയ സംഘടനകളടക്കം പ്രതിഷേധിക്കുന്നത്. ഭരണകര്‍ത്താക്കളുടെ കണ്ണ് തുറപ്പിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. അത്‌കൊണ്ട് തന്നെ സമരങ്ങള്‍ പ്രഹസനങ്ങളാവരുതെന്നും മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന്‌കൊണ്ടായിരിക്കണമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമരപരിപാടികള്‍ കൂത്താട്ടുകളാകുമ്പോള്‍ ഭരണാധികാരികളും അതിനെ കൂത്താട്ടായിട്ടു മാത്രമേ കാണുകയുള്ളൂ. പൗരത്വ പ്രശ്‌നം വലിയ പ്രാധാന്യമുള്ള വിഷയമാണ്. നല്ല ഉദ്ദേശത്തോട് കൂടി നടത്തുന്ന സമരങ്ങള്‍ വിജയം കാണും.

[video width="1280" height="720" mp4="http://suprabhaatham.com/wp-content/uploads/2020/03/Sayed-Jifry-Thangal.mp4"][/video]



ഏത് രാജ്യത്താണോ ജീവിക്കുന്നത് അവിടുത്തെ നിയമങ്ങളെ അനുസരിക്കേണ്ടത് പൗരന്‍മാരുടെ ബാധ്യതയാണ്. അത്‌കൊണ്ട് തന്നെ ഇന്ത്യന്‍ നിയമം അനുസരിച്ചാണ് നമ്മള്‍ ഓരോ പ്രതിഷേധങ്ങളും നടത്തുന്നത്. അത്‌പോലെ തന്നെ മുസ്ലിംകള്‍ മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പ്രതിഷേധങ്ങള്‍ നടത്തുക.

ഭയവിഹ്വലമായ കാലഘട്ടത്തിലൂടെയാണ് മുസ്്‌ലിം സമുദായം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പൗരത്വം ചോദിക്കല്‍ തന്നെ വലിയ പരീക്ഷണമാണ്. ഭയഭക്തി ഏറ്റവുമധികം വേണ്ട കാലഘട്ടമാണിത്. സമുദ്രത്തിലെ തിരമാലകള്‍ പോലെയാണ് ഓരോ ദിവസവും വിപത്തുകള്‍ കടന്നു വരുന്നത്. അത്‌കൊണ്ട് തന്നെ മതത്തിന്റെ അതിര്‍വരമ്പുകളില്‍ നിന്നുള്ള സമരങ്ങളാണ് നടത്തേണ്ടത്. ജീവിതത്തില്‍ കറാഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സാധാരണക്കാരായ നമ്മെകൊണ്ട് സാധിച്ചെന്ന് വരില്ല. എന്നിരുന്നാലും ഹറാമില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ശ്രദ്ധിക്കണം.
തെമ്മാടിത്തരങ്ങള്‍ അധികരിച്ച കാലത്ത് സമരപരിപാടികളില്‍ ദീനിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണം. നിങ്ങളെല്ലാം നമ്മുടെ കുട്ടികളാണ്. മുസ്്‌ലിം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തകരെ ഉപദേശിക്കേണ്ടത് സമസ്തയുടെ കടമാണ്. അത് കൊണ്ട് തന്നെ മുന്‍ഗാമികളായ മഹാന്‍മാരുടെ പാത പിന്തുടരാന്‍ പുതിയകാലത്തെ പ്രവര്‍ത്തകരും മുന്നോട്ടുവരണം. മുസ്്‌ലിം ലീഗ് മതേതര സംഘടനയാണ്. തീവ്രവാദത്തിനോ വര്‍ഗീയ ലഹളയിലോ പങ്കെടുക്കാന്‍ ഒരിക്കല്‍പോലും മുസ്്‌ലിം ലീഗിലെ നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടില്ല. ഭൗതിക സുഖങ്ങള്‍ ത്വജിച്ച മഹാന്‍മാരാണ് മുസ്്‌ലിം ലീഗ് കെട്ടിപ്പടുത്തത്. ഇന്നും അതിന്റെ നേതാക്കാന്‍ പിന്തുടരുന്നതും അതേ പാത തന്നെയാണ്.

ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പൗരത്വ പ്രശ്‌നം രാജ്യത്തെ മുസ്്‌ലിം വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ മതേതരത്വം, ഭരണഘടന എന്നിവ നിലനിര്‍ത്തേണ്ടത് പൗരന്‍മാരുടെ ഓരോരുത്തരുടെയും ആവശ്യമാണ്. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടന എല്ലാ മതസ്ഥര്‍തര്‍ക്കും സ്വതന്ത്ര്യമായി ജീവിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. നാം നടത്തുന്ന ഓരോ പ്രവര്‍ത്തനങ്ങളുടേയും ഫലം ആസ്വദിക്കണമെങ്കില്‍ നിയ്യത്ത് നന്നാവണം. ദീനിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സമരവേദികള്‍ സാക്ഷിയാവരുത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമര പരിപാടികളുമായി സമസ്തയും മുന്നോട്ട് വന്നിട്ടുണ്ട്. ഔദ്യോഗികമായ പ്രകടനങ്ങളില്ലാതെ യോഗങ്ങളും സമ്മേളനങ്ങളുമാണ് സമസ്തയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്.

പല രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തിനെതിരെ രംഗത്തു വന്നിരുന്നു. വലിയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ യോജിക്കാന്‍ പറ്റിയ എല്ലാ സമരങ്ങള്‍ക്കും സമസ്ത പിന്തുണ നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്ലാഘനീയമാണ്. ശരിയായ രീതിയില്‍ ഈ സമര പരിപാടി നടത്തിക്കൊണ്ടുപോയാല്‍ സമസ്തയുടെ പിന്തുണയുണ്ടാവുമെന്നും തങ്ങള്‍ പറഞ്ഞു.

മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ഹാജി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്്‌ലിയാര്‍, ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.എ ബഷീര്‍ സംസാരിച്ചു. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം പി.കെ നവാസ് അധ്യക്ഷനായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago