ചോര്‍ന്നൊലിക്കുന്ന കൂരയില്‍ രോഗവും ദുരിതവും പേറി വയോദമ്പതികള്‍
ശ്രീകൃഷ്ണപുരം: ചോര്‍ന്നൊലിക്കുന്ന ചെറിയൊരു കൂരയില്‍ രോഗഭാരവും കഷ്ടതകളും പേറി വൃദ്ധദമ്പതികള്‍. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം മൂന്നാം വാര്‍ഡില്‍ പള്ളിക്കുന്ന് താമസിക്കുന്ന ഹനീഫ റാവുത്തരും ഭാര്യയും, മകളും അടങ്ങുന്ന കുടുംബമാണ് അവശതകള്‍ക്ക് ശമനമില്ലാതെ നിലയില്ലാ കയത്തില്‍ ഉഴലുന്നത്. ജന്മനാ ബുദ്ധിമാന്ദ്യമുള്ള മകളും, ഭാര്യയും അടങ്ങുന്നതാണ് 79 കാരനായ ഹനീഫ റാവുത്തരുടെ കുടുംബം. തന്നാല്‍ കഴിയുന്ന ചെറിയ ജോലികളും, വാര്‍ധക്യ പെന്‍ഷനും മാത്രം വരുമാനമുള്ള കുടുംബം കഷട്ടത അനുഭവിച്ചാണെങ്കിലും ജീവിതം ഒരുവിധം തള്ളിനീക്കിയിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം മുന്‍പാണ് ഇടിതീ എന്ന പോലെ ഹനീഫ റാവുത്തരുടെ ഭാര്യ സൈനബ ബ്ലഡ് പ്രഷര്‍ ക്രമാധീതമായി വര്‍ദ്ധിച്ച് കുഴഞ്ഞുവീണത്.
വീഴ്ച്ചയില്‍ ഒരുവശം തളര്‍ന്ന സൈനബക്ക് പിന്നീട് എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധം ചലനശേഷി നഷ്ട്ടപ്പെട്ടു. ഒന്നനങ്ങാന്‍ പോലുമാവാതെ ഞെരങ്ങിയും മൂളിയുമുള്ള സൈനബയുടെ കിടപ്പ് കരലളിയിക്കുന്ന കാഴ്ച്ചയാണ്. മലമൂത്രവിസര്‍ജനം പോലും കിടന്ന്കിടപ്പില്‍ തന്നെ. ശരീരത്തിന്റെ ഭാഗങ്ങള്‍ പൊട്ടി വൃണങ്ങളായിട്ടുണ്ട്. സൈനബയുടെ ചികിത്സക്കും, പ്രായാധിക്യം കാരണമുള്ള ഹനീഫ റാവുത്തരുടെ ചികിത്സക്കും കുടുംബ ചിലവിനുമായി നല്ല തുക തന്നെ ആവശ്യമായിവരുന്നു. പണിക്ക് പോവാന്‍ കഴിയാത്തതിനാല്‍ കുടുംബത്തിന്റെ ഏക വരുമാനമിപ്പോള്‍ പെന്‍ഷന്‍ മാത്രമാണ്. പെന്‍ഷന്‍ തുകയില്‍നിന്നും ജീവിതം രണ്ടറ്റം മുട്ടിക്കാന്‍ പെടാപാട് പെടുകയാണ് ഈ നിര്‍ധന കുടുംബം. നന്മ ചാരിറ്റി ഫോറം പ്രവര്‍ത്തകര്‍ ഇവരെ സന്ദര്‍ശിക്കുകയും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കാനും തീരുമാനിച്ചു. നന്മ ചാരിറ്റി ഫോറം അക്കൗണ്ട് നമ്പര്‍: 17020100053353. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്‍.എല്‍ 0001702. ഫെഡറല്‍ ബാങ്ക്, ശ്രീകൃഷ്ണപുരം ഫോണ്‍: 9747218066.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."