കണക്ഷന്‍ വിമാനങ്ങള്‍ കിട്ടാതെ പ്രവാസി മലയാളികള്‍ നിസാര്‍ കലയത്ത്
ജിദ്ദ: കൊവിഡ് വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പ്രവാസികള്‍ അനിശ്ചിതത്വത്തില്‍. കണക്ഷന്‍ വിമാനങ്ങള്‍ കിട്ടാതെ കുടുങ്ങിയത് അഞ്ഞൂറോളം മലയാളികളാണ്.
കുവൈത്തിനു പിന്നാലെ ഖത്തറും സഊദി അറേബ്യയുംകൂടി യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് പ്രവാസികള്‍ അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നു ബഹ്‌റൈനിലെ മനാമയിലിറങ്ങി സഊദിയിലേക്കു പോകാനിരുന്ന നൂറോളം മലയാളികള്‍ക്കു കണക്ഷന്‍ വിമാനം ലഭിച്ചില്ല. ബഹ്‌റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്കു സഊദി വിലക്കേര്‍പ്പെടുത്തിയതാണ് പ്രശ്‌നം. ഇവരെ തിരുവനന്തപുരം, കൊച്ചി വിമാനങ്ങളിലായി നാട്ടിലേക്കു മടക്കിവിട്ടു. യുഎഇ വഴി സഊദിയിലേക്ക് ഇത്തിഹാദ് എയര്‍വേയ്‌സിന്റെ രണ്ടു വിമാനങ്ങളിലായി പോകേണ്ടിയിരുന്ന 116 പേരെ കോഴിക്കോട്ടുനിന്നു കൊണ്ടുപോയില്ല.
അതേസമയം, കോഴിക്കോട്ടുനിന്നു സഊദിയിലേക്കു നേരിട്ടുള്ള സര്‍വിസുകളില്‍ ജോലിയാവശ്യാര്‍ഥം പോകുന്നവര്‍ക്കു തടസമില്ല. അതിനിടെ, കൊവിഡ് ഭീതിയില്‍ ആഗോളതലത്തില്‍ സര്‍വിസ് റദ്ദാക്കല്‍ തുടരുകയാണ്. അമേരിക്കന്‍ എയര്‍ലൈന്‍സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികള്‍ ചൈനയിലേക്കുള്ള സര്‍വിസ് റദ്ദാക്കി.
ഏപ്രില്‍ 24 വരെയാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യ ഷാങ് ഹായി, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകള്‍ ജൂണ്‍ 30 വരെ റദ്ദാക്കി. ബ്രിട്ടിഷ് എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള വിലക്ക് ഏപ്രില്‍ 17 വരെ നീട്ടിയിട്ടുണ്ട്. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ ചൈനയിലേക്കുള്ള സര്‍വിസ് ഖത്തര്‍ എയര്‍വെയ്‌സ്, ഒമാന്‍ എയര്‍ലൈന്‍സ് എന്നിവയും റദ്ദാക്കി. ചൈനീസ് എയര്‍ലൈന്‍ കമ്പനികളും വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി.
ചൈനയടക്കം 15 രാജ്യങ്ങളിലേക്കു പോകുന്നതിനു സ്വദേശികള്‍ക്കും വിദേശികള്‍ക്കും സഊദി വിലക്കേര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."