എസ്.കെ.എസ്.എസ്.എഫ് നാഷനല്‍ കാംപസ് കാളിന് നാളെ തുടക്കം
മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രൊഫഷനല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ചാമത് നാഷനല്‍ കാംപസ് കാള്‍ നാളെ മുതല്‍ പെരിന്തല്‍മണ്ണ എം. ഇ. എ എന്‍ജിനീയറിങ് കോളജില്‍ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കാംപസുകളില്‍ നിന്ന് 1500 പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. നാളെ വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടി ഞായറാഴ്ച ഉച്ചക്ക് സമാപിക്കും. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. വിവിധ സെഷനുകളിലായി അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, സിംസാറുല്‍ ഹഖ് ഹുദവി, മലപ്പുറം അലിഗഢ് കാംപസ് ഡയറക്ടര്‍ ഡോ. എം. അബ്ദു റശീദ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി. ടി നാസര്‍, എം. എല്‍. എ മാരായ മഞ്ഞളാംകുഴി അലി, പി. അബ്ദുല്‍ ഹമീദ്, ശാഫി പറമ്പില്‍ എന്നിവരും ഡോ. നാട്ടിക മുഹമ്മദലി, ഡോ. വി സുലൈമാന്‍, ഡോ. ബശീര്‍ പനങ്ങാങ്ങര, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഡോ. രജിന്‍ എം. ലിനഫ്, സത്താര്‍ പന്തലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, സാലിം ഫൈസി കൊളത്തൂര്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ സംബന്ധിക്കും. കാംപസ് കാളിന്റെ ഭാഗമായി പുസ്തകമേളയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സ്റ്റാളുകളും ഒരുങ്ങിക്കഴിഞ്ഞു. കാംപസ് കാളില്‍ സംഘടന നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."