HOME
DETAILS
MAL
ജാക്കി ചന്ദ് സിങ് എഫ്.സി ഗോവ വിട്ടു
backup
March 10 2020 | 19:03 PM
പനജി: എഫ്.സി ഗോവ താരമായ ജാക്കിചന്ദ് സിങ് ക്ലബ് വിട്ടു. ജംഷദ്പൂര്‍ എഫ്‌സിയിലേക്കാണ് താരം പോകുന്നത്. അവസാന ര@ണ്ട് സീസണുകളായി എഫ്.സി ഗോവയില്‍ ഗംഭീര പ്രകടനം നടത്താന്‍ ജാക്കിചന്ദിന് കഴിഞ്ഞിരുന്നു. ഈ സീസണില്‍ ഗോവക്ക് വേണ്ടി 18 മത്സരങ്ങളില്‍ ജാക്കി ചന്ദ് കളിച്ചിട്ടുണ്ട്.
അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുമായി സെമി വരെയുള്ള ഗോവയുടെ കുതിപ്പില്‍ പ്രധാന പങ്കുവഹിക്കാനും ജാക്കിചന്ദിനായി. ഇതുവരെ ഐ.എസ്.എല്ലില്‍ ആകെ 73 മത്സരങ്ങള്‍ ജാക്കിചന്ദ് കളിച്ചിട്ടു@ണ്ട്. 13 ഗോളുകളും 10 അസിസ്റ്റും ലീഗില്‍ ജാക്കി ചന്ദ് നേടുകയും ചെയ്തു.
ര@ണ്ട് വര്‍ഷത്തേക്കാകും ജാക്കിചന്ദിന്റെ പുതിയ കരാര്‍. മുംബൈ സിറ്റി, പൂനെ സിറ്റി, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."