എം.എല്‍.എമാരുടെ വാഹന, ഭവന വായ്പ ഇരട്ടിയാക്കി
തിരുവനന്തപുരം: സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ ഒഴികെയുളള എം.എല്‍.എമാരുടെ വാഹന വായ്പ, ഭവനിര്‍മാണ വായ്പ എന്നിവയും എം.എല്‍.എമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിതരാവുന്ന രണ്ടണ്ട് ജീവനക്കാരുടെ സ്റ്റാഫ് അലവന്‍സും വ്യവസ്ഥകള്‍ക്കു വിധേയമായി വര്‍ധിപ്പിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വാഹന വായ്പ അഞ്ചു ലക്ഷം രൂപയില്‍ നിന്ന് പത്തു ലക്ഷം രൂപയായും ഭവനനിര്‍മാണ വായ്പ പത്തു ലക്ഷം രൂപയില്‍നിന്ന് 20 ലക്ഷം രൂപയായുമാണ് വര്‍ധിപ്പിച്ചത്. സ്റ്റാഫ് അലവന്‍സ് 12,500 രൂപയില്‍നിന്ന് 20,000 രൂപയായും വര്‍ധിപ്പിച്ചു. കേരള ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ പങ്കാളിക്ക് കുടുംബ പെന്ഷന് അനുവദിക്കും. കളമശ്ശേരി നഴ്സിങ് സ്കൂള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അധികാരത്തിന് കീഴിലുള്ള ഗവണ്മെന്റ് നഴ്സിങ് കോളജുമായി സംയോജിപ്പിക്കും. സംയോജനത്തിനു ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒന്‍പത് ട്യൂട്ടര്‍ തസ്തികകള്‍ സൃഷ്ടിക്കും. കോട്ടക്കല്‍ വൈദ്യരത്നം പി.എസ് വാര്യര്‍ ആയുര്‍വേദ കോളജിലെ റദ്ദാക്കിയ മാനേജ്മെന്റ് ക്വാട്ടയിലെ രണ്ടണ്ട് പി.ജി സീറ്റുകള്‍ വരുന്ന അധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആരംഭിച്ച മഞ്ചേരി, മാനന്തവാടി ഗവണ്മെന്റ് പോളിടെക്നിക്കുകളില്‍ പ്രിന്‍സിപ്പല്‍, സീനിയര്‍ സൂപ്രണ്ടണ്ട്, ക്ലര്‍ക്ക് എന്നീ തസ്തികകള്‍ സൃഷ്ടിക്കും. കുറഞ്ഞ കുടുംബ പെന്ഷന് 8,500 രൂപയായും നിജപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."